കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ ജി20 സമ്മിറ്റിനായി ഇന്ത്യയില്‍ പോയപ്പോള്‍ മോഡി ട്രൂഡോവിനെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്ന് ഖലിസ്ഥാന്‍ വാദികള്‍; ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷര്‍ അടച്ച് പൂട്ടുമെന്ന് സിഖ് തീവ്രവാദികള്‍

കനേഡിയന്‍ പ്രധാനമന്ത്രി  ട്രൂഡോ ജി20 സമ്മിറ്റിനായി ഇന്ത്യയില്‍ പോയപ്പോള്‍ മോഡി ട്രൂഡോവിനെ അനാവശ്യമായി കുറ്റപ്പെടുത്തിയെന്ന് ഖലിസ്ഥാന്‍ വാദികള്‍;  ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷര്‍ അടച്ച് പൂട്ടുമെന്ന് സിഖ് തീവ്രവാദികള്‍
ഇന്ത്യയില്‍ ജി 20 സമ്മിറ്റിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന വ്യാജ ആരോപണമുയര്‍ത്തി കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദികളായ സിഖ് ഫോര്‍ ജസ്റ്റിസ് രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ച് പൂട്ടുമെന്ന ഭീഷണിയും അവര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നയന്ത്ര ബന്ധങ്ങളെ പോലും അവഗണിച്ച് ട്രൂഡോവിനെ ഇന്ത്യയില്‍ വച്ച് മോഡി അപമാനിച്ചുവെന്നും ഒരു രാഷ്ട്രത്തലവന് നല്‍കേണ്ടുന്ന ബഹുമാനം നല്‍കിയില്ലെന്നുമാണ് സിഖ് തീവ്രവാദികള്‍ ആരോപിച്ചിരിക്കുന്നത്.

കാനഡയില്‍ ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തി സിഖ് തീവ്രവാദികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ അഴിഞ്ഞാടുന്നതില്‍ ട്രൂഡോവിനോട് ന്യൂദല്‍ഹിയിലെ ജി 20 സമ്മിറ്റ് വേദിയില്‍ വച്ച് മോഡി ആശങ്ക പ്രകടിപ്പിച്ചതാണ് സിഖ് തീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്പര്‍ധ വളര്‍ത്തി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനം ഇപ്പോള്‍ കുത്സിത ശ്രമം നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.

സറെയിലും ബ്രിട്ടീഷ് കൊളംബിയയിലും ഒക്ടോബര്‍ 29ന് മറ്റൊരു റഫറണ്ടം നടത്തുമെന്നും സിഖ് ഫോര്‍ ജസ്റ്റിസ് സ്ഥാപകനുമായ ഗുര്‍പത് വാന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.ഖലിസ്ഥാന്‍ അനുകൂലികള്‍ കഴിഞ്ഞ കുറച്ച് കാലമായികാനഡയില്‍ ഇന്ത്യാ വിരുദ്ധ വികാരം കുത്തിപ്പൊക്കി അതില്‍ നിന്ന് മുതലെടുക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കാനഡയിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ സിഖ് തീവ്രവാദികള്‍ അലങ്കോലമാക്കുകയോ വികൃതമാക്കുകയോ ചെയ്തിരുന്നു. അതിനെതിരെ കടുത്ത രോഷം പ്രകടിപ്പിച്ച് ഇന്ത്യാ ഗവണ്‍മെന്റ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends