യുഎസില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദ ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഡിഎച്ച്എസ്; കൂടുതല്‍ ഭീഷണി അഭ്യന്തര തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന്; ഇത്തരക്കാരെ ശിക്ഷിക്കുന്നതേറിയെങ്കിലും ഭീഷണിക്ക് കുറവ് വരുന്നില്ല

യുഎസില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദ ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഡിഎച്ച്എസ്;  കൂടുതല്‍ ഭീഷണി അഭ്യന്തര തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന്;  ഇത്തരക്കാരെ ശിക്ഷിക്കുന്നതേറിയെങ്കിലും ഭീഷണിക്ക് കുറവ് വരുന്നില്ല

യുഎസില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദ ആക്രമണങ്ങള്‍ അരങ്ങേറുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി യുഎസ് ഏജന്‍സി രംഗത്തെത്തി.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് (ഡിഎച്ച്എസ്) ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് അടുത്ത വര്‍ഷത്തെ ജനറല്‍ ഇലക്ഷന് മുന്നോടിയായി രാജ്യത്തെ തീവ്രവാദം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നുവെന്നാണ് ഈ ഏജന്‍സി മുന്നറിയിപ്പേകിയിരിക്കുന്നത്.


ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതും തടവിലിടുന്നതും വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധികരിക്കുന്നത് തടയാനാവുന്നില്ലെന്നും ഡിഎച്ച്എസ് മുന്നറിയിപ്പേകുന്നുണ്ട്. 2021 ജനുവരി ആറിന് യുഎസ് കാപിറ്റോളില്‍ നടന്ന കൂട്ടക്കൊലയിലേര്‍പ്പെട്ടവരടക്കം തീവ്രവാദ ഗ്രൂപ്പുകളിലെ നൂറ് കക്കിന് പേരെ പ്രോസിക്യൂഷനും തടവ് ശിക്ഷക്കും വിധേയമാക്കിയിട്ടും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനാവുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം നവംബറിലാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഎസിലെ ആക്രമണകാരികളായ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണ ഭീഷണി അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മൂര്‍ധന്യത്തിലെത്തിയിരിക്കുന്നുവെന്നാണ് ഡിഎച്ച്എസ് അതിന്റെ വാര്‍ഷിക യുഎസ് ത്രെട്ട് അസെസ്‌മെന്റ് പുറത്ത് വിട്ട് കൊണ്ട് ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത അഭ്യന്തര തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവരാണ് ഇത്തരം ആക്രമണഭീഷണിക്ക് പുറകിലെന്നും ഡിഎച്ച്എസ് വെളിപ്പെടുത്തുന്നു.

വിദേശ തീവ്രവാദ സംഘനടകളാല്‍ പ്രചോദിപ്പിക്കപ്പെട്ട് യുഎസില്‍ ആക്രമണം നടത്തുന്ന പ്രവണതക്ക് നേരിയ വ്യത്യാസം ഇപ്പോള്‍ യുഎസില്‍ പ്രകടമാണെന്നും ഏജന്‍സി എടുത്ത് കാട്ടുന്നു. വംശീയ പോരാട്ടത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്ന വംശീയ- വര്‍ഗപരമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നാണ് നിലവില്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ ആക്രമണ ഭീഷണികളുയരുന്നതെന്നും ഡിഎച്ച്എസ് വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends