സിഡ്‌നിയ്ക്ക് കട്ടിയേറിയ മാലിന്യപ്പുകയില്‍ ശ്വാസം മുട്ടുന്നു; കാരണം അപകടകരമായ വസ്തുക്കള്‍ കത്തിച്ചൊഴിവാക്കുന്ന പ്രക്രിയ ത്വരിതപ്പെട്ടതിനാല്‍; വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ കത്തിക്കല്‍ നാല് ദിവസത്തേക്ക് നിര്‍ത്തി വച്ചു

സിഡ്‌നിയ്ക്ക് കട്ടിയേറിയ മാലിന്യപ്പുകയില്‍ ശ്വാസം മുട്ടുന്നു; കാരണം അപകടകരമായ വസ്തുക്കള്‍ കത്തിച്ചൊഴിവാക്കുന്ന പ്രക്രിയ ത്വരിതപ്പെട്ടതിനാല്‍; വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ കത്തിക്കല്‍ നാല് ദിവസത്തേക്ക് നിര്‍ത്തി വച്ചു
സിഡ്‌നിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടകരമായ വിധത്തില്‍ വഷളായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കട്ടിയേറിയ പുക നഗരത്തിന്റെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുമുണ്ട്. വരാനിരിക്കുന്ന കാട്ടു തീ സീസണിന്റെ മുന്നോടിയായി അധികൃതര്‍ അപകടകരമായ വസ്തുക്കള്‍ കത്തിച്ചൊഴിവാക്കുന്ന പ്രക്രിയകള്‍ ത്വരിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് നഗരത്തിന്റെ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ കട്ടിയേറിയ പുക തങ്ങി നില്‍ക്കുന്നതിന് കാരണമായിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസങ്ങളായി സിഡ്‌നിയുടെ എയര്‍ ക്വാളിറ്റി റീഡിംഗുകള്‍ ലോകത്തിലെ തന്നെ നഗരങ്ങളില്‍ വച്ച് ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. അധികൃതര്‍ ഫ്യൂവല്‍ ലോഡുകളുടെ നിയന്ത്രിത ദഹനം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടത്തുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വായുവിന്റെ ഗുണനിലവാരം പരിതാപകരമായിത്തീര്‍ന്നിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്ന ഇത്തരം കത്തിക്കലുകളില്‍ വെറും 14 ശതമാനം മാത്രമേ സിഡ്‌നിയിലെ അധികൃതര്‍ പൂര്‍ത്തിയായിട്ടുള്ളൂവെന്നാണ് ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹസാര്‍ഡ്-റിഡക്ഷന്‍ ബേണ്‍സ് എന്നറിയപ്പെടുന്ന ഇത്തരം മാലിന്യം കത്തിക്കല്‍ അടുത്ത ആഴ്ചയും ആവശ്യമെങ്കില്‍ തുടര്‍ന്നും തുടരുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാര്‍ധ ഗോളത്തില്‍ ചൂടുള്ളതും വരണ്ടതുമായ സമ്മര്‍ വരുന്നതിനും തല്‍ഫലമായി സിഡ്‌നി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വൈല്‍ഡ് ഫയര്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയേറിയതിനും മുന്നോടിയായിട്ടാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത്.

സിഡ്‌നിയിലെ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ ലെവല്‍ വര്‍ധിച്ചതും വായുവിന്റെ ഗുണനിലവാരം കുറഞ്ഞതും പരിഗണിച്ച് വ്യാഴാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ഇത്തരം മാലിന്യം കത്തിക്കലുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കട്ടിയേറിയ പുക സിഡ്‌നിയെ പൊതിഞ്ഞതിനെ തുടര്‍ന്ന് നാല് ദിവസത്തേക്ക് നിര്‍ത്തി വച്ചുവെന്ന കാര്യം ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് ഇന്‍സ്‌പെക്ടറായ ബെന്‍ ഷെപ്പേര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends