കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു; ഇന്ത്യയിലേക്കുള്ള ട്രേഡ് മിഷന്‍ നീട്ടി വച്ചതായി കനേഡിയന്‍ ട്രേഡ് മിനിസ്റ്റര്‍; ജി 20 വേദിയില്‍ ട്രൂഡോവിനെ മോഡി അപമാനിച്ചുവെന്ന വ്യാജ ആരോപണവുമായി കാനഡ; ട്രേഡ് മിഷന്‍ നീട്ടിയതിന് ഔദ്യോഗിക വിശദീകരണമായില്ല
ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ട്രേഡ് മിഷന്‍ റദ്ദാക്കിയതായി കാനഡ സ്ഥിരീകരിച്ചു. ഇത് പ്രകാരം ഒക്ടോബറിലേക്കുള്ള ട്രേഡ് മിഷന്‍ കനേഡിയന്‍ മിനിസ്റ്റര്‍ ഫോര്‍ ട്രേഡ് ആയ മേരി എന്‍ജി നീട്ടി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂദല്‍ഹിയില്‍ വച്ച് നടന്ന ജി 20 സമ്മിറ്റിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം വഷളായിരിക്കുന്നത്.
ട്രേഡ് മിഷന്‍ നീട്ടി വച്ചതിന് ഔദ്യോഗിക കാരണങ്ങളൊന്നും കാനഡയിലെ ട്രേഡ് മിനിസ്ട്രി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇന്ത്യയിലേക്കുള്ള ട്രേഡ് മിഷന്‍ തല്‍ക്കാലം നീട്ടി വച്ചിരിക്കുന്നുവെന്നാണ് ട്രേഡ് മിനിസ്റ്ററുടെ വക്താവായ ഷാന്തി കോസെന്റിനോ വ്യക്തമാക്കിയിരിക്കുന്നത്. കാനഡയില്‍ വര്‍ധിച്ച് വരുന്ന ഇന്ത്യാ വിരുദ്ധ വികാരങ്ങളെ അഥവാ ഖലിസ്ഥാന്‍ തീവ്രവാദികളുടെ ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ക്കിടെ മോഡി ട്രൂഡോയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മോഡി ട്രൂഡോവിനോട് ആശങ്ക രേഖപ്പെടുത്തിയിട്ടേയുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സിഖ് തീവ്രവാദികള്‍ ആക്രമണ ഭീഷണി മുഴക്കുന്നതിലും മോഡി ട്രൂഡോവിനോട് കടുത്ത ആശങ്ക പ്രകടിപ്പിച്ചതും കാനഡയ്ക്ക് അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ട്രേഡ് മിഷന്‍ തല്‍ക്കാലം മാറ്റി വയ്ക്കാന്‍ കാനഡ തീരുമാനിച്ചിരിക്കുന്നതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രൂഡോവിനെ ജി 20 സമ്മിറ്റില്‍ വച്ച് ഇന്ത്യ അപമാനിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ കനേഡിയന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല.