സിഡ്‌നി മാരത്തോണില്‍ ഓടാനെത്തുന്നവര്‍ക്ക് അസാധാരണമായ ചൂട് പ്രശ്‌നമാകുമെന്ന് മുന്നറിയിപ്പ്; സിഡ്‌നിയില്‍ താപനില 30 ഡിഗ്രിയും മെല്‍ബണില്‍ 24 ഡിഗ്രിയുമാകുമെന്ന് പ്രവചനം; മാരത്തോണില്‍ പങ്കെടുക്കാനെത്തുന്നത് 17,000ത്തിലധികം പേര്‍

സിഡ്‌നി മാരത്തോണില്‍ ഓടാനെത്തുന്നവര്‍ക്ക് അസാധാരണമായ ചൂട് പ്രശ്‌നമാകുമെന്ന് മുന്നറിയിപ്പ്; സിഡ്‌നിയില്‍ താപനില 30 ഡിഗ്രിയും മെല്‍ബണില്‍ 24 ഡിഗ്രിയുമാകുമെന്ന് പ്രവചനം; മാരത്തോണില്‍ പങ്കെടുക്കാനെത്തുന്നത് 17,000ത്തിലധികം പേര്‍
സൗത്ത് -ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ താപനില ശരാശരിക്ക് മുകളിലായതിനാല്‍ സിഡ്‌നി മാരത്തോണില്‍ പങ്കെടുക്കാനെത്തുന്ന ഓട്ടക്കാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ശക്തമായി. അസാധാരണമായ താപനിലയുള്ള കാലാവസ്ഥ വരും നാളുകളിലും നിലനില്‍ക്കുമെന്നും തല്‍ഫലമായി സിഡ്‌നിയില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസും മെല്‍ബണില്‍ 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നുമാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

അസാധാരണമായ ചൂടേറിയ വീക്കെന്‍ഡ് ഈസ്റ്റ് കോസ്റ്റിലുടനീളം നിലനില്‍ക്കുന്നതിനാല്‍ സിഡ്‌നി മാരത്തോണില്‍ ഓടാനെത്തുന്നവര്‍ കടുത്ത ബുദ്ധിമുട്ടുകളനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. 17,000ത്തില്‍ അധികം ഓട്ടക്കാരാണ് ഇപ്രാവശ്യം സിഡ്‌നി മാരത്തോണില്‍ പങ്കെടുക്കാനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മാരത്തോണായ സിഡ്‌നി മാരത്തോണ്‍ ഇപ്രാവശ്യം ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ നടത്തുന്നതിനാല്‍ വ്യാപകമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

നിലവില്‍ ശരാശരി താപനിലയേക്കാള്‍ പത്ത് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില സിഡ്‌നിയില്‍ അധികമായി അനുഭവപ്പെടുമെന്നത് മാരത്തോണിനെത്തുന്നവര്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി വരെ കടുത്ത താപനില സിഡ്‌നിയില്‍ അനുഭവപ്പെടുമെന്നാണ് പ്രവചനം. മെല്‍ബണിലും ശരാശരിക്ക് മുകളില്‍ താപനിലയുണ്ടാകുമെന്നും തല്‍ഫലമായി നഗരത്തില്‍ ഞായറാഴ്ച പരമാവധി താപനില 24 ഡിഗ്രി വരെ വര്‍ധിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇവിടെ താപനില ശരാശരിക്ക് മുകളിലായി ആറ് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയില്‍ വര്‍ധിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ങ

Other News in this category4malayalees Recommends