കാനഡയില്‍ താമസ സൗകര്യങ്ങള്‍ക്കായി ക്യാമ്പസില്‍ സമരം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രദാനം ചെയ്യാമെന്ന് സമ്മതിച്ച് കാനഡോര്‍ കോളജ്; കിടപ്പാടമില്ലാതെ വലയുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

കാനഡയില്‍ താമസ സൗകര്യങ്ങള്‍ക്കായി ക്യാമ്പസില്‍ സമരം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രദാനം ചെയ്യാമെന്ന് സമ്മതിച്ച് കാനഡോര്‍ കോളജ്; കിടപ്പാടമില്ലാതെ വലയുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

കാനഡയില്‍ താമസ സൗകര്യങ്ങള്‍ ലഭിക്കാത്ത പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒന്റാറിയോവിലെ നോര്‍ത്ത് ബേയിലെ കാനഡോര്‍ കോളജ് ക്യാമ്പസില്‍ നടത്തിയ സമരം ഫലം കണ്ടു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസ സൗകര്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞുവെന്നും ഇതിന് പരിഹാരം കാണാമെന്നുമുള്ള കരാറിലാണ് സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളും കോളജ് അധികൃതരും തമ്മിലെത്തിയിരിക്കുന്നത്.


കാനഡയില്‍ അഫോര്‍ഡബിളായ താമസസൗകര്യങ്ങളുടെ അഭാവത്തില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ടെന്റുകളിലും പാലങ്ങളുടെ കീഴിലും കഴിയുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്ത് വന്നിരുന്നു. ഈ ഒരു സാഹചര്യത്തിലായിരുന്നു മോണ്‍ട്‌റിയല്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (മൈസോ) കാനഡോര്‍ കോളജ് ക്യാമ്പസില്‍ ഈ പ്രശ്‌നം മുന്‍നിര്‍ത്തി സമരം ആരംഭിച്ചത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഫോര്‍ഡിബളായ താമസ സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിന് മുന്‍കൈയെടുക്കുമെന്നാണ് ഒരു സ്റ്റേറ്റ്‌മെന്റിലൂടെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ പ്രശ്‌നം മുന്‍നിര്‍ത്തി സെപ്റ്റംബര്‍ രണ്ടാം വാരത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ സമരം ആരംഭിച്ചത്.എന്നാല്‍ സമരം ആരംഭിച്ച് മൂന്നാം ദിവസം കോളജ് അധികൃതര്‍ ഇതിനൊരു പരിഹാരമായി കരാറിലെത്തിയത് പ്രതീക്ഷാനിര്‍ഭരമായ കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. കാനഡോര്‍ കോളജ് അധികൃതരുടെ നീക്കം മറ്റ് കോളജ് അധികൃതര്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ശക്തമായിരിക്കുന്നത്. അതായത് മറ്റ് കോളജുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും അഫോര്‍ഡബിളായ താമസസൗകര്യം ഏര്‍പ്പെടുത്താന്‍ മറ്റ് കോളജുകളുമൊരുങ്ങുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends