ഇംഗ്ലണ്ടില്‍ മേല്‍ക്കൂരയില്‍ നിന്ന് ആര്‍എഎസി വീഴല്‍ ഭീഷണി നിലനില്‍ക്കുന്ന സ്‌കൂളുകളുടെ പുതുക്കിയ പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും; മേല്‍ക്കൂര ഭീഷണിയാല്‍ ഇംഗ്ലണ്ടിലെ 22,000ത്തിലധികം കു്ട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ഇംഗ്ലണ്ടില്‍ മേല്‍ക്കൂരയില്‍ നിന്ന് ആര്‍എഎസി വീഴല്‍ ഭീഷണി നിലനില്‍ക്കുന്ന സ്‌കൂളുകളുടെ പുതുക്കിയ പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും; മേല്‍ക്കൂര ഭീഷണിയാല്‍ ഇംഗ്ലണ്ടിലെ 22,000ത്തിലധികം കു്ട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍
ഇംഗ്ലണ്ടില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുമെന്ന ഭീഷണി അഥവാ റീഇന്‍ഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ്(ആര്‍എഎസി) വീഴുമെന്ന ഭീഷണി നിലനില്‍ക്കുന്ന സ്‌കൂളുകളുടെ പുതുക്കിയ ലിസ്റ്റ് ഗവണ്‍മെന്റ് ഇന്ന് പുറത്ത് വിടുമെന്നാണ് പ്രതീക്ഷ. ഈ ഭീഷണി നിലനില്‍ക്കുന്ന സ്‌കൂളുകളുടെയും കോളജുകളുടെയും യഥാര്‍ത്ഥവും കൃത്യവുമായ ചിത്രം പുറത്ത് വിടണമെന്ന് എംപിമാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷനോട് ശക്തമായി ആവശ്യപ്പെട്ടതും ഈ ലിസ്റ്റ് പുറത്ത് വിടാന്‍ സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനകള്‍ ഓരോ ആഴ്ചയിലും നൂറ് കണക്കിന് സ്‌കൂളുകളില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 30ലെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 147 സ്‌കൂളുകളിലാണീ ഭീഷണി നിലനില്‍ക്കുന്നതെന്നുമാണ് ഒഫീഷ്യലുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അറിയിപ്പുകളോ പരിഹാരമോ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും തങ്ങളുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്നും ആരോപിച്ച് നിരവധി രക്ഷിതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ആര്‍എഎസി ഭീഷണി കാരണം ഇം്ഗ്ലണ്ടിലെ 22,000ത്തിലധികം കുട്ടികള്‍ ഫേസ് ടു ഫേസ് ,റിമോട്ട് ലേണിംഗ് എന്നിവയുടെ മിശ്രിതമായ പഠനരീതി പിന്തുടരാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുണ്ട്. സാധാരണയായി ഫ്‌ലാറ്റ് റൂഫിംഗിനുപയോഗിക്കുന്ന കനം കുറഞ്ഞ ഒരു മെറ്റീരിയലാണ് ആര്‍എഎസി. ഇവ ചുമരുകള്‍ക്കും തറയ്ക്കും ഉപയോഗിക്കാറുമുണ്ട്. 1950 നും 1990 നും മധ്യത്തില്‍ ഇവ സ്റ്റാന്‍ഡേര്‍ഡ് കോണ്‍ക്രീറ്റിന് പകരമായി ചെലവ് കുറഞ്ഞ മെറ്റീരിയലെന്ന നിലയിലും ഉപയോഗിച്ചിരുന്നു. ഇവയ്ക്ക് 30 വര്‍ഷത്തോളമാണ് ആയുസ്സ് കണക്കാക്കുന്നത്.

ഇത്തരത്തില്‍ കോണ്‍ക്രീറ്റിന് പകരമായി ഉപയോഗിച്ച ആര്‍എഎസിയാണ് ഇപ്പോള്‍ നിരവധി സ്‌കൂളുകളില്‍ പൊളിഞ്ഞ് വീഴല്‍ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. ആര്‍എഎസി ഉപയോഗിച്ച കെട്ടിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളുപയോഗിക്കുന്നില്ലെങ്കില്‍ അവയില്‍ കുട്ടികളെ ഇരുത്തരുതെന്ന് ഓട്ടം ടേം തുടങ്ങുന്നതിന് മുമ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ ആര്‍എഎസി സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്ന വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് ഇക്കാര്യത്തില്‍ പെട്ടെന്ന് നിലപാട് മാറ്റിയതെന്നത് സ്‌കൂളുകളെ വെട്ടിലാക്കുകയായിരുന്നു.

ഇത്തരത്തില്‍ അപകടഭീഷണിയുള്ള സ്‌കൂളുകളുടെ പുതുക്കിയ ലിസ്റ്റ് പുറത്ത് വിടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളജ് ലീഡേര്‍സ് ജനറല്‍ സെക്രട്ടറി ജിയോഫ് ബാര്‍ട്ടന്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്‌കൂളുകള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ്അദ്ദേഹം ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ വകുപ്പിലെ പെര്‍മനന്റ് സെക്രട്ടറിയായ സൂസന്‍ അക്ലാന്‍ഡ് ഹൂഡും വിദ്യാഭ്യാസ മന്ത്രി ബരോനെസ് ബാരനും ഇന്ന് എഡ്യുക്കേഷന്‍ കമ്മിറ്റിക്ക് മുമ്പില്‍ ഈ പ്രശ്‌നവുമായി ബ ന്ധപ്പെട്ട പുതിയ അവസ്ഥകള്‍ വെളിപ്പെടുത്തുമെന്നാണ് റി്‌പ്പോര്‍ട്ട്.Other News in this category4malayalees Recommends