ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
ഫൂഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോള്‍ഡന് വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഫൂഡ് വ്‌ളോഗര്‍ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബില്‍ 7.38 മില്യന്‍ പേരാണ് ഇദ്ദേഹത്തിന് യൂട്യൂബ് സ്‌ക്രൈബേഴ്‌സ് ആയി ഉള്ളത്. ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ

ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെയാണ് ഫിറോസ് നല്‍കിയത്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത് . 10 വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്.

Other News in this category4malayalees Recommends