യുകെയിലെ മോർട്ഗേജ് ഹോൾഡർമാർ പ്രതിമാസം അടക്കേണ്ടുന്ന തുക ശരാശരി 620പൗണ്ട് ആയി വർധിക്കുമെന്ന് ദി മോർട്ഗേജ് ലെൻഡർ നടത്തിയ പുതിയ ഗവേഷണം മുന്നറിയിപ്പേകുന്നു. പലിശ നിരക്കിലെ വർധനവ് ആണ് ഇതിന് പ്രധാന കാരണം.ഇത്തരത്തിൽ നിരക്കുകൾ വർധിക്കുന്നതിൽ 80 ശതമാനം ഹോം ഓണർ മാരും ആശങ്കാകുലരാണെന്നും സ്പെഷ്യലിസ്റ്റ് ലെൻഡർ നടത്തിയ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്.37 ശതമാനം ഇക്കാര്യത്തിൽ അങ്ങേയറ്റം ആശങ്കാകുലരാണെന്നും 43 ശതമാനം പേർ അൽപ്പം പരിഭ്രമിക്കുന്നുവെന്നും ഈ റിസർച്ച് വെളിപ്പെടുത്തുന്നു.
ഇത് സംബന്ധിച്ച ആശങ്ക ചെറുപ്പക്കാരായ ഹോം ഓണർമാരിലാണ് കൂടുതൽ ഉള്ളത്. നിരക്കുകൾ വർധിക്കുന്നതിൽ 25നും 34നും ഇടയിൽ പ്രായം ഉള്ള 88ശതമാനം പേരും ആശങ്കപ്പെടുന്നു എന്നാണ് ഈ റിസർച്ച് വെളിപ്പെടുതുന്നത്.
യുകെയിലെ ചില പ്രദേശങ്ങളിൽ വീട് വാടകക്ക് എടുക്കുന്നതാണ് ഫസ്റ്റ് ടൈം ബൈയർ മോർട്ഗേജ് എടുക്കുന്നതിനേക്കാൾ ലാഭം എന്നും വെളിപ്പെട്ടിട്ടുണ്ട്.2010ന് ശേഷം ആദ്യമായിട്ടാണ് ഈ അവസ്ഥ സംജാതമായിരിക്കുന്നത്.ഇതിനാൽ നിരക്ക് വർധനവിൽ ചെറുപ്പക്കാർ കൂടുതൽ ആശങ്കപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും ഈ റിസർച് എടുത്തു കാട്ടുന്നു.
ഈ വർഷത്തിലെ രണ്ടാം പകുതിയിൽ ഏതാണ്ട് എട്ടു ലക്ഷത്തോളം ഫിക്സഡ് റേറ്റ് ഡിലുകൾ അവസാനിക്കാൻ പോവുന്നു എന്നാണ് ബാങ്കിംഗ് ട്രേഡ് ബോഡിയായ യുകെ ഫിനാൻസ് പറയുന്നത്.2024അവസാനത്തോടെ ഏതാണ്ട് 1.6മില്യൺ ഡീലുകളാണ് അവസാനിക്കാൻ പോകുന്നത്. നിലവിൽ നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇവ റീമോർട്ഗേജ് ചെയ്യുന്നതിനുള്ള ചിലവുകളും വർദ്ധിക്കുമെന്ന ആശങ്കയും മോർട്ഗേജ് ഹോൾഡർമാർക്കിടയിൽ വർധിച്ചിട്ടുണ്ട്.