മെഴുകു ചരിത്രത്തിന്റെ ഭാഗമാകാന്‍ അല്ലു അര്‍ജുന്‍

മെഴുകു ചരിത്രത്തിന്റെ ഭാഗമാകാന്‍ അല്ലു അര്‍ജുന്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഡിമാന്‍ഡുള്ള നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. 'പുഷ്പ' എന്ന നടന്റെ കരിയര്‍ ബ്രേക്കിങ്ങ് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വാങ്ങിക്കൊണ്ട് പാന്‍ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍ പന്തിയിലെത്തിയിരിക്കുകയാണ് അല്ലു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്, ലണ്ടനിലെ ലോക പ്രശസ്ത വാക്‌സ് മ്യൂസിയമായ മാഡം തുസാഡ്‌സില്‍ അല്ലുവിന്റെ പ്രതിമ ഒരുങ്ങുകയാണ്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്‍ജുന്‍. ബാ?ഹുബലി ലുക്കില്‍ പ്രഭാസ്, സ്‌പൈഡര്‍ ചിത്രത്തിലെ മഹേഷ് ബാബു എന്നിവരാണ് മ്യൂസിയത്തിലെ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍. പുഷ്പ ലുക്കിലാണ് അല്ലു അര്‍ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരവും ലണ്ടനിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയം ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends