ലണ്ടനിലെ ലാന്‍ഡ്‌ലോര്‍ഡുമാരുടെ വാടക വരുമാനത്തില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ 32.9 ശതമാനം വര്‍ധനവ്;നിലവില്‍ വാടകയിലൂടെ ലഭിക്കുന്ന വാര്‍ഷിക വരുമാനം 98,213 പൗണ്ട്; ഇംഗ്ലണ്ടിലും വെയില്‍സിലും 8.7 ശതമാനം വര്‍ധനവ് മാത്രം

ലണ്ടനിലെ ലാന്‍ഡ്‌ലോര്‍ഡുമാരുടെ വാടക വരുമാനത്തില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ 32.9 ശതമാനം വര്‍ധനവ്;നിലവില്‍ വാടകയിലൂടെ ലഭിക്കുന്ന വാര്‍ഷിക വരുമാനം 98,213 പൗണ്ട്; ഇംഗ്ലണ്ടിലും വെയില്‍സിലും 8.7 ശതമാനം വര്‍ധനവ് മാത്രം
ലണ്ടനിലെ ലാന്‍ഡ്‌ലോര്‍ഡുമാരുടെ വാടക വരുമാനത്തില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ 32.9 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ലെറ്റിംഗ് ആന്‍ഡ് എസ്‌റ്റേറ്റ് ഏജന്റായ ബെന്‍ഹാം ആന്‍ഡ് റീവ്‌സ് നടത്തിയ ഏറ്റവും പുതിയൊരു റിസര്‍ച്ച് വെളിപ്പെടുത്തുന്നു.എന്നാല്‍ ലണ്ടന് പുറത്ത് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ലാന്‍ഡ് ലോര്‍ഡുമാര്‍ക്ക് കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ വാടക വരുമാനത്തില്‍ 8.7 ശതമാനം വര്‍ധനവ് മാത്രമേയുണ്ടായിട്ടുള്ളൂവെന്നും ഈ റിസര്‍ച്ച് വ്യക്തമാക്കുന്നു.

2022ലെ ആദ്യ ക്വാര്‍ട്ടറിലെയും ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലേയെും ശരാശരി റെന്റല്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍കത്തെ പോര്‍ട്ട്‌ഫോളിയോ സൈസ്, റെന്റ് വാല്യൂസ് എന്നിവയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താണ് ബെന്‍ഹാം ആന്‍ഡ് റീവ്‌സ് പുതിയ റിസര്‍ച്ച് നടത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ബെന്‍ഹാം നടത്തിയ റിസര്‍ച്ച് പ്രകാരം രാജ്യമാകമാനം പോര്‍ട്ട്‌ഫോളിയോ സൈസുകളില്‍ 5.6 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയെന്നായിരുന്നു സ്ഥിരീകരിച്ചിരുന്നത്.

ശരാശരി റെന്റ് വാല്യൂവില്‍ 15.1 ശതമാനം വര്‍ധനവുണ്ടായെന്നാണ് അന്ന് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം 2022ലെ ആദ്യ ക്വാര്‍ട്ടറില്‍ വാടക വരുമാനം 7396 പൗണ്ടായിരുന്നുവെങ്കില്‍ 2023ലെ ആദ്യ ക്വാര്‍ട്ടറില്‍ ഇത് 8510 പൗണ്ടായി വര്‍ധിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ പഠനമനുസരിച്ച് ശരാശരി ലാന്‍ഡ് ലോര്‍ഡുമാരുടെ വാര്‍ഷിക പോര്‍ട്ട്‌ഫോളിയോ ഇന്‍കം ഇതേ സമയത്ത് 67,304 പൗണ്ടില്‍ നിന്നും 73,186 പൗണ്ടായി വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ 5882 പൗണ്ടിന്റെ അഥവാ 8.7 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാടക വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത് ലണ്ടനിലാണ്. ഇവിടെ രാശരി ബൈ ടു ലെറ്റ് പോര്‍ട്ട്‌ഫോളിയോവില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക വാടക വരുമാനത്തില്‍ 32.9 ശതമാനം വര്‍ധനവുണ്ടായി നിലവില്‍ ഇത് 98,213 പൗണ്ടായിത്തീര്‍ന്നിരിക്കുകയാണ്.ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ ലാന്‍ഡ് ലോര്‍ഡുമാര്‍ക്ക് 32.7 ശതമാനം എന്ന ശക്തമായ പോര്‍ട്ട്‌ഫോളിയോ ഇന്‍കം വര്‍ധനവാണ് അനുഭവപ്പെട്ടിരിക്കുന്നത്.സൗത്ത് ഈസ്റ്റില്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍കത്തില്‍ 27.8 ശതമാനവും യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബറില്‍ 16.4 ശതമാനവും ദി സൗത്ത് വെസ്റ്റില്‍ 15.5 ശതമാനവും നോര്‍ത്ത് വെസ്റ്റില്‍ 5.5 ശതമാനവും നോര്‍ത്ത് ഈസ്റ്റില്‍ 0.6 ശതാനവും വര്‍ധനവാണ് പോര്‍ട്ട്‌ഫോളിയോ ഇന്‍കത്തിലുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends