എന്‍എച്ച്എസില്‍ സമരം കാരണം രോഗികള്‍ക്ക് സുരക്ഷിതമായ കെയര്‍ ലഭിച്ചില്ലെങ്കില്‍ യൂണിയനുകളില്‍ നിന്നും ഒരു മില്യണ്‍ പൗണ്ട് വരെ പിഴ ഈടാക്കും; പുതിയ മിനിമം സര്‍വീസ് നിയമം ഡോക്ടര്‍മാരുടെ സമരത്തിനിടയിലും രോഗികളെ സംരക്ഷിക്കും

എന്‍എച്ച്എസില്‍ സമരം കാരണം രോഗികള്‍ക്ക് സുരക്ഷിതമായ കെയര്‍ ലഭിച്ചില്ലെങ്കില്‍ യൂണിയനുകളില്‍ നിന്നും ഒരു മില്യണ്‍ പൗണ്ട് വരെ പിഴ ഈടാക്കും; പുതിയ മിനിമം സര്‍വീസ് നിയമം ഡോക്ടര്‍മാരുടെ സമരത്തിനിടയിലും രോഗികളെ സംരക്ഷിക്കും
രോഗികള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ ഡോക്ടര്‍മാരുടെ സമരം മാറിയാല്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ ഒരു മില്യണോളം പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് ചീഫുമാര്‍ രംഗത്തെത്തി. ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി ഒരേ സമയം സമരം ചെയ്യുന്ന വേളയിലാണ് പുതിയ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. സംയുക്ത സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

സമരദിനങ്ങളില്‍ രോഗികളുടെ സുരക്ഷിതമായ കെയറിന് പര്യാപ്തമായ തോതില്‍ ഡോക്ടര്‍മാരെ പ്രദാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ യൂണിയനുകള്‍ക്ക് മേല്‍ ഒരു മില്യണ്‍ പൗണ്ട് പിഴ ചുമത്തുമെന്നാണ് ഹെല്‍ത്ത് ചീഫുമാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. സമരം മൂലം രോഗികളുടെ ജീവന്‍ അപകടത്തിലാകുന്നത് ചെറുക്കുന്ന പുതിയ നിയമങ്ങള്‍ പ്രകാരമാണ് ഇത്തരത്തില്‍ പിഴ ചുമത്തുന്നത്.

ജുനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരുമിച്ച് സമരം ചെയ്യുന്നത് ഹോസ്പിറ്റലുകളില്‍ അപകടകരമായ സ്ഥിതിയാണുണ്ടാക്കുന്നതെന്നും സുരക്ഷിതമായ കെയറിന് പര്യാപ്തമായ തോതില്‍ സ്റ്റാഫുകളെ ഉറപ്പാക്കാന്‍ ആശുപത്രികള്‍ പാടുപെടുന്ന സ്ഥിതിയാണുള്ളതെന്നും ഹെല്‍ത്ത് ചീഫുമാര്‍ മുന്നറിയിപ്പേകുന്നു.ഈ ഒരു സാഹചര്യത്തില്‍ രോഗികള്‍ക്ക് സുരക്ഷിതമായ കെയര്‍ പ്രദാനം ചെയ്യുന്നതിന് വേണ്ടത്ര ഡോക്ടര്‍മാരെ ഉറപ്പ് വരുത്തുന്നതില്‍ യൂണിയനുകള്‍ പരാജയം നേരിടുകയാണെങ്കില്‍ അവരില്‍ നിന്ന് ഒരു മില്യണ്‍ പൗണ്ട് വരെ പിഴയീടാക്കുമെന്നാണ് ഹെല്‍ത്ത് ചീഫുമാര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകിയിരിക്കുന്നത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ സുരക്ഷ അപകടത്തിലായിരിക്കുന്നുവെന്നും ഇതിനാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ്‌മെഡിക്കല്‍ അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ സമരങ്ങള്‍ ഇടക്കിടെ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പുതിയ മിനിമം സര്‍വീസ് ലോസ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം സമരത്തിനിടയിലും മിനിമം ലെവല്‍ ഓഫ് കവര്‍ പ്രദാനം ചെയ്യാന്‍ യൂണിയനുകളും ഡോക്ടര്‍മാരും ബാധ്യസ്ഥരായിരിക്കും. ഈ വ്യവസ്ഥ ലംഘിച്ചാലായിരിക്കും ഒരു മില്യണ്‍ പൗണ്ട് വരെ പിഴ ചുമത്തുന്നത്.

Other News in this category



4malayalees Recommends