പുതിയ സീസണിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ഷാര്‍ജ സഫാരി പാര്‍ക്ക് നാളെ തുറക്കും. ആഫ്രിക്കന്‍ മൃഗങ്ങളുടേയും പക്ഷികളുടേയും വേറിട്ട പ്രദര്‍ശനവുമായി ഷാര്‍ജ സഫാരി ആംഫി തിയറ്ററാണ് ആകര്‍ഷണം.
പക്ഷികള്‍, ഉരഗങ്ങള്‍, മൃഗങ്ങള്‍ എന്നീ വന്യജീവി ശേഖരം വിപുലീകരിച്ചു. ആഫ്രിക്കയ്ക്കു പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണിത്. രാവിലെ 8.30 മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 ദിര്‍ഹം, കുട്ടികള്‍ക്ക് നിരക്ക് 15 ദിര്‍ഹവുമാണ് ഫീസ്.