പൗരന്മാരുടെ മോചനം ; ഖത്തറിന്റെ ഇടപെടലിന് നന്ദി പറഞ്ഞ് ബൈഡന്‍
അമേരിക്കന്‍ പൗരന്മാരെ ഇറാനില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെട്ടതിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
ഇറാനില്‍ നിന്ന് അഞ്ച് അമേരിക്കന്‍ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. പകരം അഞ്ച് ഇറാനിയന്‍ പൗരന്മാരെ അമേരിക്കയും മോചിപ്പിച്ചു. മോചനത്തിനായി സഹായിച്ച ഒമാന്‍ സുല്‍ത്താനെയും സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ സര്‍ക്കാരുകളേയും ബൈഡന്‍ നന്ദി അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തടവുകാരെ മോചിപ്പിക്കാന്‍ യുഎസും ഇറാനും ധാരണയായത്.