യുഎസ് ഇന്ത്യയുമായി മിലിട്ടറി സിസ്റ്റംസ് പ്രൊഡ്യൂസ് ചെയ്യുന്നതിനായുള്ള നടത്തുന്ന ചര്‍ച്ചകള്‍ തിരുതകൃതിയെന്ന് പെന്റഗണ്‍; പരസ്പരം പ്രയോജനപ്പെടുന്നതുമായ ഡിഫെന്‍സ് പ്രൊക്യുര്‍മെന്റ് അഗ്രിമെന്റും ഉടന്‍ നിലവില്‍ വരും
യുഎസ് ഇന്ത്യയുമായി മിലിട്ടറി സിസ്റ്റംസ് പ്രൊഡ്യൂസ് ചെയ്യുന്നതിനായുള്ള സജീവമായ ചര്‍ച്ചകള്‍ നടത്തി വരുന്നുവെന്ന് പെന്റഗണ്‍ വെളിപ്പെടുത്തുന്നു. ഐഎസ്ആര്‍(ഇന്റലിജന്‍സ്,സര്‍വയ്‌ലന്‍സ് ആന്‍ഡ് റികോണൈസന്‍സ്) , ഗ്രൗണ്ട് ബേസ്ഡ് കണ്‍വെന്‍ഷണല്‍ വാര്‍ഫെയര്‍ എന്നിവിടങ്ങളിലാണ് ഇതിലൂടെ മിലിട്ടറി സിസ്റ്റങ്ങള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ ലക്ഷ്യമിടുന്നതെന്നാണ് മുതിര്‍ന്ന പെന്റഗണ്‍ ഒഫീഷ്യല്‍ പറയുന്നത്.
ഇതിന്റെ ഭാഗമായി ഉഭയകക്ഷി സമ്മത പ്രകാരമുള്ളതും പരസ്പരം പ്രയോജനപ്പെടുന്നതുമായ ഡിഫെന്‍സ് പ്രൊക്യുര്‍മെന്റ് അഗ്രിമെന്റും നിലവില്‍ വരുന്നതായിരിക്കുമെന്നാണ് ഓഫീസ് ഓഫ് ദി സെക്രട്ടറി ഓഫ് ഡിഫെന്‍സിലെ സൗത്ത് ഏഷ്യ പോളിസി ഡയറക്ടറായ സിദ്ധാര്‍ത്ഥ് അയ്യര്‍ വെളിപ്പെടുത്തുന്നു.പ്രശസ്തമായ ഹഡ്‌സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ഇവന്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ സപ്ലൈ അറേഞ്ച്‌മെന്റിന്റെ സുരക്ഷയുറപ്പാക്കുന്നതിനുള്ള കരാറിന്റെ അവസാന ഘട്ടത്തിലെത്തിയെന്നാണ് ഇന്ത്യന്‍ അമേരിക്കനായ സിദ്ധാര്‍ത്ഥ് അയ്യര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയുമായി ഇത്തരമൊരു ബന്ധം കെട്ടിപ്പടുക്കുന്നതിന് പെന്റഗണ്‍ വര്‍ധിച്ച മുന്‍ഗണനയാണേകുന്നതെന്നും അയ്യര്‍ എടുത്ത് കാട്ടുന്നു. ഇന്‍ഡോ പസിഫിക്കിലെ സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിന് ഇത്തരമൊരു നീക്കം അനിവാര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്ത്യയുമായി ഇത്തരമൊരു ബന്ധം യാഥാര്‍ത്ഥ്യമാക്കുന്നതിന് യുഎസിന് ആഴമേറിയതും വിശാലമായതുമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.