ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാവുന്നു ; കൂടുതല്‍ നടപടികളിലേക്ക് ഇന്ത്യ

ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാവുന്നു ; കൂടുതല്‍ നടപടികളിലേക്ക് ഇന്ത്യ
ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി സൂചന. ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട് കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. ജസ്റ്റിന്‍ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നതായി അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും.

ജസ്റ്റിന്‍ ട്രൂഡോ ഭരണത്തില്‍ എത്തിയത് മുതല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ദൃശ്യമായിരുന്നു. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആശ്രയിച്ചാണ് ഭരണത്തില്‍ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യാ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നതായാണ് വിവരം.

കാനഡയില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025ലാണ് നടക്കുക. ഈ സാഹചര്യത്തില്‍ നിലപാട് തിരുത്താന്‍ ജസ്റ്റിന്‍ ട്രൂഡോ തയ്യാറാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പടെ ജി7 രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കം ട്രൂഡോ തുടങ്ങിയിട്ടുണ്ട്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരെയും ഇതിനായി തയ്യാറെടുക്കുന്നവരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്

Other News in this category4malayalees Recommends