ഭാര്യയുടെ സ്വര്‍ണവുമായി കടന്നു കളഞ്ഞ ഭര്‍ത്താവ് മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍

ഭാര്യയുടെ സ്വര്‍ണവുമായി കടന്നു കളഞ്ഞ ഭര്‍ത്താവ് മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍
ഭാര്യയുടെ സ്വര്‍ണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയില്‍ ഭര്‍ത്താവ് പിടിയില്‍. ഇയാളുടെ ഭാര്യ അതുല്യ നല്‍കിയ പരാതിയിലാണ് ആലപ്പുഴ കവിയൂര്‍ സ്വദേശി പ്രശോഭിനെ മൂന്നാര്‍ പോലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയാണ് അതുല്യ.

വിവാഹശേഷം ഇരുവരും മാങ്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2020ല്‍ ആണ് ഇയാള്‍ തന്റെ 30 പവന്‍ സ്വര്‍ണവുമായി കടന്നു കളഞ്ഞുവെന്ന് ഭാര്യ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്.

3 വര്‍ഷത്തോളമായി ഒളിവിലായിരുന്നു പ്രശോഭ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാറില്‍ എത്തിച്ച പ്രശോഭിനെ കോടതിയില്‍ ഹാജരാക്കും.

Other News in this category4malayalees Recommends