കഴിഞ്ഞ ദിവസമാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പതിനാറ് വയസ്സുള്ള മകളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസിക സമ്മര്‍ദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. മകളുടെ മരണത്തിനു പിന്നാലെ ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി പറയുന്ന വീഡിയോ ആണ് ഇപ്പോള!് വൈറലാകുന്നത്.
വിജയ് ആന്റണിയുടെ ചെറുപ്രായത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ജീവനൊടുക്കുകയായിരുന്നു. ഇക്കാര്യവും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ഇതുപോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും ആത്മഹത്യയ്‌ക്കെതിരായ ബോധവത്കരണ വീഡിയോയില്‍ പറയുന്നു.
ജീവിതം എത്ര വേദനാജനകമാണെങ്കിലും, അല്ലെങ്കില്‍ നിങ്ങള്‍ക്ക് കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകള്‍ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. അത് നിങ്ങളുടെ കുട്ടികളെ തകര്‍ത്തുകളയും.
സ്വന്തം ജീവിതാനുഭവം പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. തനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് പിതാവ് ജീവനൊടുക്കിയത്. അതിനെ തുടര്‍ന്ന് അമ്മ നേരിട്ട കഷ്ടപ്പാടുകള്‍ നേരിട്ടു കണ്ടാണ് വളര്‍ന്നത്.
അദ്ദേഹത്തിന്റെ മരണശേഷം കടുത്ത ദുരിതത്തിലൂടെയാണ് അമ്മ കടന്നു പോയതെന്നും വിജയ് ആന്റണി പറയുന്നു. പഠന ഭാരത്തെ തുടര്‍ന്ന് കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചും ആത്മഹത്യാ പ്രവണതയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ട്.
അതേസമയം, വിജയ് ആന്റണിയുടെ മകളുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീരയെ കൂടാതെ, ലാറ എന്ന പേരില്‍ ഒരു മകള്‍ കൂടി ദമ്പതികള്‍ക്കുണ്ട്.