യുകെയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റില്‍ 39 ശതമാനം വര്‍ധനവ്;മോര്‍ട്ട്‌ഗേജ് തിരിച്ചടവ് തുക 1008 പൗണ്ടില്‍ നിന്നും 1404 പൗണ്ടായി; അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വീട് വിലകളില്‍ 22.2 ശതമാനം പെരുപ്പം

യുകെയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റില്‍ 39 ശതമാനം വര്‍ധനവ്;മോര്‍ട്ട്‌ഗേജ് തിരിച്ചടവ് തുക 1008 പൗണ്ടില്‍ നിന്നും 1404 പൗണ്ടായി; അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വീട് വിലകളില്‍ 22.2 ശതമാനം പെരുപ്പം

യുകെയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മോര്‍ട്ട്‌ഗേജ് റീപേയ്‌മെന്റില്‍ 39 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യലിസ്റ്റ് പ്രോപ്പര്‍ട്ടി ലെന്‍ഡിംഗ് എക്‌സ്പര്‍ട്ടുകളായ ഒക്ടാനെ കാപിറ്റലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ മാസാന്ത മോര്‍ട്ട്‌ഗേജ് ചെലവിനെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കിനെയും 80 ശതമാനം എല്‍ടിവിയെയും അടിസ്ഥാനമാക്കി വിശകലനം ചെയ്തും പണപ്പെരുപ്പത്തിന് അനുസൃതമായി ഈ നിരക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എന്തൊക്കെ മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വന്നതെന്നും കണക്കാക്കിയാണ് ഒക്ടാനെ പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.


ഇത് പ്രകാരം 2018നും 2023നും ഇടയില്‍ മാസാന്ത മോര്‍ട്ട്‌ഗേജ്‌പേമെന്റുകളില്‍ 39 ശതമാനം വര്‍ധനവുണ്ടായെന്നും ഇത് പ്രകാരം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് തുക 1008 പൗണ്ടില്‍ നിന്നും 1404 പൗണ്ടായെന്നും ഒക്ടാനെ വെളിപ്പെടുത്തുന്നു. എന്നാല്‍ അതിന് മുമ്പത്തെ അഞ്ച് വര്‍ഷക്കാലത്തിനിടെ അതായത് 2013നും 2018നും ഇടയില്‍ മോര്‍ട്ട്‌ഗേജ് പേമെന്റുകളില്‍ വെറും 4.3 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായിരിക്കുന്നതെന്നും ഒക്ടാനെ വെളിപ്പെടുത്തുന്നു.

2013നും 2018നുമിടയില്‍ ടിപ്പിക്കല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.79 ശതമാനത്തില്‍ നിന്നും 2.34 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും ഒക്ടാനെ പറയുന്നു. ഇതിനാല്‍ വിലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും മാസാന്ത തിരിച്ചടവ് കുറഞ്ഞ് തന്നെ നിലകൊണ്ടുവെന്നാണ് ഒക്ടാനെ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വീട് വിലകളില്‍ 22.2 ശതമാനം വര്‍ധനവുണ്ടായി വീട് വില 2013ലെ 234,000 പൗണ്ടില്‍ നിന്നും 2018ല്‍ 286,000 പൗണ്ടായെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2018ല്‍ മോര്‍ട്ട്‌ഗേജ് അഫോര്‍ഡബിലിറ്റി കുറഞ്ഞതിന് പുറമെ വീടുകള്‍ക്കായി വന്‍ ഡിപ്പോസിറ്റ് വേണമെന്ന അവസ്ഥ വന്നതും വാങ്ങലുകാര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.ഇത് പ്രകാരംടിപ്പിക്കല്‍ 20 ശതമാനം ഡിപ്പോസിറ്റിന് വേണ്ടിയിരുന്ന തുക 2013ല്‍ 46,800 പൗണ്ടായിരുന്നുവെങ്കില്‍ 2018ല്‍ അത് 57,200 പൗണ്ടായാണ് കുതിച്ചുയര്‍ന്നത്. 2018 മുതല്‍ വീട് വിലകളില്‍ വെറും ഒരു ശതമാനം വര്‍ധനവ് മാത്രമാണുണ്ടായി 2023ല്‍ വീട് വില 287,500 പൗണ്ടായെന്നും ഇത് വീട് വാങ്ങലുകാര്‍ക്ക് വലിയ പ്രശ്‌നമായിത്തീര്‍ന്നില്ലെന്നും എന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരുന്നത് വന്‍ പ്രശ്‌നമായിത്തീര്‍ന്നെന്നുമാണ് ഒക്ടാനെ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends