ഇന്ത്യ എന്ന് പറഞ്ഞപ്പോള്‍ നാവ് ഉളുക്കിയിരുന്നു, ഭാരത് എന്ന് പറയാന്‍ സുഖമുണ്ട്: കങ്കണ

ഇന്ത്യ എന്ന് പറഞ്ഞപ്പോള്‍ നാവ് ഉളുക്കിയിരുന്നു, ഭാരത് എന്ന് പറയാന്‍ സുഖമുണ്ട്: കങ്കണ
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്നും ഭാരത് എന്നാക്കി മാറ്റണോ എന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെ തന്റെ അഭിപ്രായം വ്യക്തമാക്കി കങ്കണ റണാവത്ത്. ഇന്ത്യ എന്ന് പറയുന്നതില്‍ തെറ്റില്ല, എന്നാല്‍ ഭാരതം എന്ന് പറയുന്നതില്‍ കുറച്ചുകൂടി സുഖമുണ്ട് എന്നാണ് കങ്കണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

'പൗരന്മാര്‍ക്ക് അവര്‍ ആരാവണമെന്ന് തിരഞ്ഞെടുക്കാനുള്ള ഉയര്‍ന്ന നിലയിലേക്കാണ് രാജ്യം പോകുന്നത്. അതൊന്നും ആരും നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഇന്ത്യ എന്ന് പറഞ്ഞപ്പോള്‍ മുമ്പ് നാക്കുപിഴ വന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഭാരത് എന്ന് പറയുമ്പോള്‍ കുറച്ചുകൂടി സുഖം തോന്നുന്നു.'

'എന്നാല്‍ ഞാന്‍ അതിനെ വെറുപ്പോടെ കാണുന്നില്ല. അതും നമ്മുടെ ഭൂതകാലമാണ്' എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും ഈ വിഷയത്തില്‍ കങ്കണ പ്രതികരിച്ചിരുന്നു. 2021ല്‍ തന്നെ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് താന്‍ പ്രവചിച്ചിരുന്നതായാണ് കങ്കണ ട്വീറ്റ് ചെയ്തിരുന്നത്.

Other News in this category4malayalees Recommends