ശൈത്യ കാലത്തെ വരവേല്‍ക്കാനൊരുങ്ങി ജെബല്‍ ജെയ്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക്

ശൈത്യ കാലത്തെ വരവേല്‍ക്കാനൊരുങ്ങി ജെബല്‍ ജെയ്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക്
ശൈത്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി ജെബല്‍ ജെയ്‌സ് അഡ്വഞ്ചര്‍ പാര്‍ക്ക്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരകളിലാണ് സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ജെബല്‍ ജെയ്‌സിലെ സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്. സിപ്പ് ലൈന്‍ ഉള്‍പ്പെടെയുളള സാഹസിക ആകര്‍ഷണങ്ങളുടെ സമയക്രമം അധികൃതര്‍ പ്രഖ്യാപിച്ചു.

മലനിരകളാലും സാഹസിക യാത്രകളാലും സമ്പന്നമായ ഇവിടെ ശൈത്യക്കാലത്ത് സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. സിപ്പ് ലൈന്‍, സ്‌കൈ ടൂര്‍, ടോബോഗന്‍ തുടങ്ങിയ സഹസിക റൈഡുകളാണ് ഇവിടുത്തെ ആകര്‍ഷണം. ശൈത്യകാല സീസണ് മുന്നോടിയായി വിവിധ റൈഡുകളുടെ സമയ ക്രമമാണ് പ്രഖ്യാപിച്ചത്.

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് മണിവരെയാണ് സിപ്പ് ലൈനായ ജെയ്‌സ് ഫ്‌ലൈറ്റ് പ്രവര്‍ത്തിക്കുക. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈനാണിത്. അഞ്ച് കിലോ മീറ്റര്‍ നീളുന്ന സാഹസിക യാത്രയില്‍ ഭൂമിയില്‍ നിന്ന് 337 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ഉയരമുള്ള ആറ് സിപ്പ് ലൈനുകള്‍ കീഴടക്കാം.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സിപ്പ് ലൈന്‍ പര്‍വ്വതനിരകളുടെ അവിസ്മരണീയമായ കാഴ്ചകളും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും. മറ്റൊരു ആകര്‍ഷണമായ ജെയ്‌സ് സ്ലൈഡര്‍ ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും. റൈഡര്‍മാര്‍ക്ക് 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഹെയര്‍പിന്‍ വളവുകള്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയും. നിരവധി സാഹസിക റൈഡുകള്‍ വേറെയുമുണ്ട്.

Other News in this category4malayalees Recommends