സൗദി ദേശീയ ദിനം ഇന്ന്; വിപുലമായ ആഘോഷപരിപാടികളില്‍ രാജ്യം

സൗദി ദേശീയ ദിനം ഇന്ന്; വിപുലമായ ആഘോഷപരിപാടികളില്‍ രാജ്യം
ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

സൗദിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശംസ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അറിയിച്ചത്. 'സൗദി അറേബ്യയില്‍ താമസിക്കുന്ന എല്ലാ ആളുകള്‍ക്കും 93ാം ദേശീയ ദിനാശംസകള്‍. നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമി എന്നും സുസ്ഥിരവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെ, വികസനത്തിനും സമൃദ്ധിക്കും വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും അതിനായി ജീവിതം ബലിയര്‍പ്പിക്കുകയും ചെയ്യട്ടെ എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു', കിരീടാവകാശി.

ഒരാഴ്ച മുമ്പ് തന്നെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് സൗദിയില്‍ തുടക്കമായിരുന്നു. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും തിളങ്ങുകയാണ് സൗദി.

Other News in this category



4malayalees Recommends