യുഎസിലെ കുടിയേറ്റക്കാര്‍ മൊത്തം ജനസംഖ്യയുടെ 13.9 ശതമാനം; യുഎസ് ജനതയില്‍ വിദേശത്ത് ജനിച്ചവരുടെ എണ്ണം 4.61 കോടി;28.4 ലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാര്‍; ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ മെക്‌സിക്കോയില്‍ നിന്ന്

യുഎസിലെ കുടിയേറ്റക്കാര്‍ മൊത്തം ജനസംഖ്യയുടെ 13.9 ശതമാനം; യുഎസ് ജനതയില്‍ വിദേശത്ത് ജനിച്ചവരുടെ എണ്ണം 4.61 കോടി;28.4 ലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാര്‍; ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ മെക്‌സിക്കോയില്‍ നിന്ന്
യുഎസിലെ നിയമാനുസൃത കുടിയേറ്റക്കാരും നിയമ വിരുദ്ധ കുടിയേറ്റക്കാരും കൂടി മൊത്തം യുഎസ് ജനസംഖ്യയുടെ 13.9 ശതമാനം വരുമെന്ന് റിപ്പോര്‍ട്ട്.2022 ജൂലൈയിലെ സാറ്റിറ്റിക്‌സ് കണക്കുകള്‍ യുഎസ് സെന്‍സസ് ബോര്‍ഡ് അടുത്തിടെ പുറത്ത് വിട്ടപ്പോഴാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പത്തെ വര്‍ഷത്തില്‍ ഈ അനുപാതം 13.6 ശതമാനമായിരുന്നതില്‍ നിന്നുള്ള വര്‍ധനവാണിത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യുഎസിലെ ഏഴിലൊന്ന് താമസക്കാര്‍ വിദേശത്ത് ജനിച്ചവരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേയിലെ (എസിഎസ്-2022) കണ്ടെത്തല്‍ പ്രകാരം യുഎസ് ജനതയില്‍ വിദേശത്ത് ജനിച്ചവരുടെ എണ്ണം 4.61 കോടിയാണ്. അതിന് മുമ്പത്തെ വര്‍ഷത്തില്‍ ഇവരുടെ എണ്ണമായിരുന്ന 4.52 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഏതാണ്ട് രണ്ട് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2022ലെ യുഎസിലെ മൊത്തം ഇമിഗ്രേഷനില്‍ ഇന്ത്യക്കാരും ചൈനക്കാരുമടങ്ങുന്ന കുടിയേറ്റക്കാര്‍ ആറ് ശതമാനം പേരാണ് .

യുഎസില്‍ 2022ലെ സെന്‍സസ് പ്രകാരം 28.4 ലക്ഷം ഇന്ത്യക്കാരാണുള്ളത്. അതിന് മുമ്പത്തെ വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ 27.09 ലക്ഷമായിരുന്നു. ഇക്കാര്യത്തില്‍ 4.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 79,000 പേരുടെ വര്‍ധനവുണ്ടായി മൊത്തം ചൈനക്കാര്‍ 28.3 ലക്ഷമായിരിക്കുന്നു. ഇക്കാര്യത്തില്‍ മൂന്ന് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് കുടിയേറ്റക്കാരില്‍ മെക്‌സിക്കോക്കാര്‍ നിലവിലും ഒന്നാം സ്ഥാനത്താണ്. ഇവരുടെ എണ്ണം 106.8 ലക്ഷം പേരാണ്. മൊത്തം കുടിയേറ്റജനതയില്‍ മെക്‌സിക്കോക്കാര്‍ 23 ശതമാനമാണ്.

Other News in this category4malayalees Recommends