മെട്രോ ലിങ്ക് ബസ് യാത്രക്കാര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് സ്‌കാനിങ് നിര്‍ബന്ധം

മെട്രോ ലിങ്ക് ബസ് യാത്രക്കാര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് സ്‌കാനിങ് നിര്‍ബന്ധം
ദോഹി ; മെട്രോ ലിങ്ക് ബസ് യാത്രക്കാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് സ്‌കാനിങ്ങ് നിര്‍ബന്ധമാക്കി.

ദോഹ മെട്രോ യാത്രക്കാര്‍ക്കായുള്ള ഫീഡര്‍ ബസ് സര്‍വീസുകളാണ് മെട്രോ ലിങ്ക്.

2022 ഫിഫ ലോകകപ്പിന് മുമ്പേ തന്നെ സ്മാര്‍ട്ട് കാര്‍ഡുകളും ഇ ടിക്കറ്റുകളും ആരംഭിച്ചെങ്കിലും കാര്‍ഡ് സ്‌കാനിങ് നിര്‍ബന്ധമായിരുന്നില്ല. ഒക്ടോബര്‍ 1 മുതല്‍ യാത്രക്കാര്‍ ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കാര്‍ഡ് സ്‌കാനിങ് നിര്‍ബന്ധമാണ്. മെട്രോ സ്‌റ്റേഷനുകളുടെ നാലു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് മെട്രോ ലിങ്കുകള്‍ സൗജന്യ സര്‍വീസ് നടത്തുന്നത്.

Other News in this category



4malayalees Recommends