അമ്മയെ കറിക്കത്തി കൊണ്ട് 30 തവണ കുത്തി, ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ചു ; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 23 കാരി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി

അമ്മയെ കറിക്കത്തി കൊണ്ട് 30 തവണ കുത്തി, ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ചു ; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 23 കാരി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി
കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാന്‍ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയ കേസില്‍ 23കാരിയായ മകള്‍ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സിഡ്‌നി പവല്‍(23)കുറ്റക്കാരിയെന്ന് തെളിഞ്ഞത്.

മൂന്നുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രകി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് വിവരം.

അടുക്കളയില്‍ ഉപയോഗിക്കുന്ന ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ച് വീഴ്ത്തി കറിക്കത്തി കൊണ്ട് മുപ്പതുതവണ കുത്തിപരിക്കേല്‍പ്പിച്ചാണ് പ്രതി കൃതൃം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് 50കാരിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഇതിനു ശേഷം പ്രതി ഗുരുതരമായ മാനസികപ്രശ്‌നങ്ങളിലേക്ക് നീങ്ങിയെന്നും വിചാരണയ്ക്കിടെ പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ മനഃശാസ്ത്രജ്ഞന്‍ ഈ വാദങ്ങളെ തള്ളുകയായിരുന്നു.

Other News in this category4malayalees Recommends