'മറ്റ് രാജ്യങ്ങളില്‍ പോയി കൊല നടത്തുന്നത് ഇന്ത്യയുടെ നയമല്ല': നിജ്ജാറുടെ കൊലപാതകത്തില്‍ കാനഡയോട് തെളിവ് ചോദിച്ച് വിദേശകാര്യമന്ത്രി

'മറ്റ് രാജ്യങ്ങളില്‍ പോയി കൊല നടത്തുന്നത് ഇന്ത്യയുടെ നയമല്ല': നിജ്ജാറുടെ കൊലപാതകത്തില്‍ കാനഡയോട് തെളിവ് ചോദിച്ച് വിദേശകാര്യമന്ത്രി
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. മറ്റു രാജ്യങ്ങളില്‍ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കാനഡ നല്‍കണം. തെളിവ് പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ കൂടെയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഖാലിസ്ഥാനി സംഘടനകളെ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. അതേസമയം സ്വതന്ത്ര അന്വേഷണം വേണമെന്ന നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്തെത്തി. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends