യുഎസിലേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്ന് ചൈനീസ് കമ്പനികള്‍ക്ക് കൂടി വിലക്ക്; കാരണം ഇവര്‍ ഉയ്ഗര്‍ വിഭാഗത്തില്‍ പെട്ടവരെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കുന്നതിനാല്‍; ഇത്തരത്തില്‍ ഇത് വരെ വിലക്കിയിരിക്കുന്നത് 27 കമ്പനികളെ

യുഎസിലേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്ന് ചൈനീസ് കമ്പനികള്‍ക്ക് കൂടി വിലക്ക്; കാരണം ഇവര്‍ ഉയ്ഗര്‍ വിഭാഗത്തില്‍ പെട്ടവരെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കുന്നതിനാല്‍; ഇത്തരത്തില്‍ ഇത് വരെ വിലക്കിയിരിക്കുന്നത് 27 കമ്പനികളെ
മൂന്ന് ചൈനീസ് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതികള്‍ യുഎസ് നിരോധിച്ചു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം യുഎസ് കൈക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ന്യൂനപക്ഷമായ ഉയ്ഗര്‍ വിഭാഗത്തില്‍ പെട്ട തൊഴിലാളികളെ നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്ന കമ്പനികള്‍ക്ക് മേലെയാണ് യുഎസ് ഇത്തരത്തില്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.

സിന്‍ജിയാന്‍ഗ് ടിയാന്‍മിയാന്‍ ഫൗണ്ടേഷന്‍ ടെക്‌സ്റ്റൈല്‍ കമ്പനി ലിമിറ്റഡ്, സിന്‍ജിയാന്‍ഗ് ടിയാന്‍ഷാന്‍ വൂള്‍ ടെക്‌സ്റ്റൈല്‍ കമ്പനി ലിമിറ്റഡ്, സിന്‍ജിയാന്‍ഗ് സോണ്‍ഗ്ടായ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന പ്രൊഡക്ടുകളുടെ ഇറക്കുമതിയാണ് യുഎസ് ഇത് പ്രകാരം നിരോധിച്ചിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഉയ്ഗര്‍ ഫോഴ്‌സ്ഡ് ലേബര്‍ പ്രിവെന്‍ഷന്‍ ആക്ട് എന്റിറ്റി ലിസ്റ്റില്‍ പെടുത്തിയാണ് യുഎസ് ഈ കമ്പനികളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്.

ഇത് വരെയായി യുഎസ് ഇത്തരത്തില്‍ 27 കമ്പനികളെയാണ് ഈ ലിസ്റ്റില്‍ പെടുത്തി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഉയ്ഗര്‍ വിഭാഗത്തിലും മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുമായ തൊഴിലാളികളെ മനുഷ്യത്വവിരുദ്ധമായി തൊഴിലെടുപ്പിക്കുന്ന നപടി പിന്തുടരുന്നതിനാലാണ് ഈ മൂന്ന് കമ്പനികളുടെയും ഉല്‍പന്നങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends