ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ; അന്വേഷണത്തില്‍ കാനഡയോട് ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ;  അന്വേഷണത്തില്‍ കാനഡയോട് ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക
ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക.

അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്വാഡ് നേതാക്കളുടെ യോഗത്തില്‍ കാനഡ വിഷയം ചര്‍ച്ചയായില്ലെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി. ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല, ക്വാഡ് അംഗങ്ങളുടെ യോഗമായിരുന്നു നടന്നതെന്നായിരുന്നു ഈ വിഷയത്തില്‍ മാത്യു മില്ലറുടെ പ്രതികരണം.

Other News in this category



4malayalees Recommends