യുകെയിലെ സ്ഥാപനങ്ങള്‍ റിമോട്ട് വര്‍ക്കിംഗ് രീതി ഉപേക്ഷിക്കുന്നു; ചെറിയ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിനായി പ്രതിമാസം 600 പൗണ്ട് അധികമായി വേണ്ടി വരും; ഈ ചെലവ് താങ്ങാനാവാതെ ജോലി ഉപേക്ഷിക്കുന്നവരേറുന്നു

യുകെയിലെ സ്ഥാപനങ്ങള്‍ റിമോട്ട് വര്‍ക്കിംഗ് രീതി ഉപേക്ഷിക്കുന്നു; ചെറിയ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിനായി പ്രതിമാസം 600 പൗണ്ട് അധികമായി വേണ്ടി വരും; ഈ ചെലവ് താങ്ങാനാവാതെ ജോലി ഉപേക്ഷിക്കുന്നവരേറുന്നു
യുകെയിലെ നിരവധി സ്ഥാപനങ്ങള്‍ റിമോട്ട് വര്‍ക്കിംഗ് എന്ന സമ്പ്രദായം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് ചെറിയ കുട്ടികളുള്ളവരും ജോലിക്കാരുമായ നിരവധി മാതാപിതാക്കള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനൊപ്പം തങ്ങളുടെ ചെറിയ കുട്ടികളെ പരിപാലിക്കുന്നതിനും ഇത് വരെ ലഭിച്ചിരുന്ന സൗകര്യം ഇല്ലാതാകുന്നതോടെ നിരവധി രക്ഷിതാക്കള്‍ ജോലി വിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന ആശങ്കയും ഇതേ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.

റിമോട്ട് വര്‍ക്കിംഗ് സൗകര്യം കമ്പനികള്‍ ഒഴിവാക്കുന്നതിനെ തുടര്‍ന്ന് ഓഫീസുകളില്‍ പോയി ജോലി ചെയ്യുന്നത് നിര്‍ബന്ധമാകുന്നതോടെ തങ്ങളുടെ ചെറിയ കുട്ടികളെ നോക്കുന്നതിനുള്ള ചൈല്‍ഡ് കെയര്‍ വകയില്‍ മാതാപിതാക്കള്‍ക്ക് അധികമായി 600പൗണ്ട് പ്രതിമാസം ചെലവാക്കേണ്ടി വരുമെന്ന ദുരവസ്ഥയും സംജാതമായിട്ടുണ്ടെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച കണക്കുകള്‍ ഫെ്‌ലെക്‌സിബിള്‍ ചൈല്‍ഡ് കെയര്‍ സര്‍വീസായ പെബിള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇത്തരത്തിലുണ്ടാകുന്ന ചൈല്‍ഡ് കെയര്‍ ചെലവുകള്‍ താങ്ങാനാവാത്തതിനാല്‍ തങ്ങള്‍ ജോലി ഒഴിവാക്കാന്‍ ആലോചിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച പോളില്‍ പങ്കെടുത്ത 2000 പാരന്റ്‌സില്‍ പകുതി പേരും വെളിപ്പെടുത്തിയിരിക്കുന്നത്.റിമോട്ട് വര്‍ക്കിംഗ് സൗകര്യം ഇല്ലാതായതിനെ തുടര്‍ന്ന് തങ്ങള്‍ കൂടുതല്‍ ഫ്‌ലെക്‌സിബിള്‍ ആയ ജോലി സൗകര്യമുള്ള കമ്പനിയിലേക്ക് മാറിയെന്നാണ് പോളില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ അധികമായി വരുന്ന ചൈല്‍ഡ് കെയര്‍ ചെലവുകള്‍ നല്‍കാന്‍ തങ്ങള്‍ പാടുപെടുന്നുവെന്നാണ് അഞ്ചില്‍ രണ്ട് രക്ഷിതാക്കളും പ്രതികരിച്ചിരിക്കുന്നത്. 2021 ഓഗസ്റ്റിന് ശേഷം റിമോട്ട് ജോബ് പോസ്റ്റിംഗുകളില്‍ 28 ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് പ്രഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്‍ വെളിപ്പെടുത്തുന്നത്. കോവിഡ് കാലത്തായിരുന്നു വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ അല്ലെങ്കില്‍ റിമോട്ട് വര്‍ക്കിംഗിനെ കമ്പനികള്‍ കൂടുതലായി പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തമായി സാധാരണ നിലയിലായതിനെ തുടര്‍ന്നാണ്

Other News in this category4malayalees Recommends