കാനഡയ്ക്ക് നിജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ ഇത് വരെ തെളിവുകളൊന്നും ഹാജരാക്കാനായില്ല; കൊലയോട് അനുബന്ധിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഏജന്റുമാരൊന്നും കാനഡക്ക് അകത്തേക്കും പുറത്തേക്കും പോയത് കണ്ടുപിടിക്കാനായില്ല
കാനഡയില്‍ സിഖ് തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് ഇത് വരെ തെളിവ് കണ്ടു പിടിക്കാന്‍ കനേഡിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ നടന്ന ഈ കൊലയ്ക്ക് പുറകില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വഷളായിരിരിക്കുകയാണ്.
നിജാറിന്റെ കൊലപാതകത്തിന് മുമ്പ് അല്ലെങ്കില്‍ പിമ്പ് ഇതുമായി ബന്ധപ്പെട്ട് ഒരൊറ്റ ഇന്ത്യന്‍ പൗരനോ കാനഡയിലേക്കോ അല്ലെങ്കില്‍ പുറത്തേക്കോ നേരിട്ടോ അല്ലാതെയോ വന്നു അല്ലെങ്കില്‍ പോയി എന്നതിന് യാതൊരു തെളിവും ഇത് വരെ കനേഡിയന്‍ ഇന്റലിജന്‍സിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. സറെയിലെ പ്രാദേശിക പോലീസ്, ദി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ്, കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് എന്നിവയില്‍ നിന്നുള്ള ഇന്‍വെസ്റ്റിഗേറ്റര്‍മാരാണ് ഇത് സംബന്ധിച്ച ത്വരിത ഗതിയിലുള്ള അന്വേഷണങ്ങള്‍ നടത്തി വരുന്നത്.
നിജാറിന്റെ കൊലപാതകം നടന്ന ജൂണ്‍ 18ന് അനുബന്ധിച്ച് ഏതെങ്കിലും ഇന്ത്യന്‍ ഏജന്റുമാര്‍ കാനഡക്ക് അകത്തേക്കോ പുറത്തേക്കോ പോയോ എന്നതിന് ഈ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് ഇത് വരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ സ്ഥീരീകരിച്ചിരിക്കുന്നത്. കനേഡിയന്‍ പോലീസിന് ഇത് സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായകമായ യാതൊരു തെളിവും കണ്ടെത്താന്‍ ഇത് വരെ സാധിച്ചിട്ടില്ല. നിജാറിനെ കൊന്ന ശേഷം കൊലപാതകികള്‍ കാനഡ വിട്ട്‌പോയതായിരിക്കുമെന്നാണ് കരുതുന്നത്.