യുഎസ് ശ്രീലങ്കയോട് കടുത്ത ആശങ്ക രേഖപ്പെടുത്തി; കാരണം ലങ്കന്‍ തീരത്തേക്ക് ചൈനീസ് ചാരക്കപ്പല്‍ എത്തുന്നതിനാല്‍; ഒക്ടോബറില്‍ ചൈനീസ് റിസര്‍ച്ച് ഷിപ്പ് ഷി യാന്‍ 6 ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യയ്ക്കും കടുത്ത എതിര്‍പ്പും ആശങ്കയും

യുഎസ് ശ്രീലങ്കയോട് കടുത്ത ആശങ്ക രേഖപ്പെടുത്തി; കാരണം ലങ്കന്‍ തീരത്തേക്ക് ചൈനീസ് ചാരക്കപ്പല്‍ എത്തുന്നതിനാല്‍; ഒക്ടോബറില്‍ ചൈനീസ് റിസര്‍ച്ച് ഷിപ്പ് ഷി യാന്‍ 6 ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യയ്ക്കും കടുത്ത എതിര്‍പ്പും ആശങ്കയും
ശ്രീലങ്കന്‍ തീരത്ത് ചൈനീസ് ചാരക്കപ്പല്‍ എത്തുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎസ് രംഗത്തെത്തി. ഈ കപ്പലിനെ തങ്ങളുടെ തീരത്തേക്ക് വരാന്‍ ശ്രീലങ്ക അനുവാദം കൊടുത്തതില്‍ കടുത്ത സുരക്ഷാ ആശങ്ക രേഖപ്പെടുത്തി നേരത്തെ ഇന്ത്യയും മുന്നോട്ട് വന്നിരുന്നു. ചൈനീസ് കപ്പലിന് വരാന്‍ ശ്രീലങ്ക അനുവാദം കൊടുത്തിട്ടില്ലെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സബ്രി തിങ്കളാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഇന്ത്യയുടെ സുരക്ഷാ ആശങ്കക്ക് ശ്രീലങ്ക വര്‍ധിച്ച പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൊളംബോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിന്റെ പശ്ചാത്തലത്തില്‍ വച്ച് നടന്ന മീറ്റിംഗിനിടയിലാണ് യുഎസ് അണ്ടര്‍ സെക്രട്ടറി വിക്ടോറിയ നുലാന്‍ഡ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സബ്രിയോട് ഇത് സംബന്ധിച്ച ആശങ്ക പങ്ക് വച്ചിരിക്കുന്നത്. ചൈനീസ് റിസര്‍ച്ച് കപ്പല്‍ ഷി യാന്‍ 6 ശ്രീലങ്കന്‍ തീരത്തേക്ക് ഉടനെത്തുന്നുവെന് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ടോറിയ ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നത്.

ഒരു നിഷ്പക്ഷ രാജ്യമെന്ന നിലയില്‍ തങ്ങളുടെ ടെറിട്ടെറിയിലെത്തുന്ന വിദേശ കപ്പലുകളോടും വിമാനങ്ങളോടും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍(എസ്ഒപി) സമീപനമാണ് സ്വീകരിക്കാറുളളതെന്നാണ് അലി സബ്രി പറയുന്നത്. ഷി യാന്‍ 6 നോടും ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും മിനിസ്റ്റര്‍ വ്യക്തമാക്കുന്നു. നാഷണല്‍ അക്വാട്ടിക് റിസോഴ്‌സസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുമായി ചേര്‍ന്ന് ഗവേഷണം നടത്തുന്നതിന് ഷി യാന്‍ 6 ഒക്ടോബറിലാണ് ശ്രീലങ്കന്‍ തീരത്തെത്തുന്നത്. ഇതാദ്യമായിട്ടല്ല ചൈന തങ്ങളുടെ കപ്പലുകളെ ശ്രീലങ്കന്‍ തീരത്തേക്ക് അയക്കുന്നത്.

ഇത്തരം കപ്പലുകളെ ചൈന സമീപകാലത്തായി നിരന്തരം ലങ്കന്‍ തീരത്തേക്ക് വിടുന്നതില്‍ ഇന്ത്യ സ്ഥിരമായി ആശങ്ക രേഖപ്പെടുത്തി വരുന്നുമുണ്ട്. ഓഗസ്റ്റില്‍ ഹൈ യാംഗ് 24 ഹാവോ എന്ന കപ്പല്‍ രണ്ട് ദിവത്തെ സന്ദര്‍ശനത്തിന് ലങ്കന്‍ തീരത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അഞ്ച് ദിവസം വൈകിയാണ് 129 മീറ്റര്‍ നീളമുള്ള ഈ കപ്പല്‍ ലങ്കന്‍ തീരത്തെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചൈനീസ് ബാലിസ്റ്റിക് മിസൈലല്‍ ആന്‍ഡ് സാറ്റലൈറ്റ് ട്രാക്കിംഗ് ഷിപ്പായ യുവാന്‍ വാന്‍ഗ് 5 സതേണ്‍ ശ്രീലങ്കന്‍ തുറമുഖമായ ഹാംബന്‍ടോട്ടയിലെത്തിയിരുന്നു. ഇതിനെതിരെയും ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends