ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപര ബന്ധങ്ങള്‍ മെച്ചപ്പെടുന്നു; വൈക്കോല്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന പിന്‍വലിച്ചു; മറ്റ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപര ബന്ധങ്ങള്‍ മെച്ചപ്പെടുന്നു; വൈക്കോല്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന പിന്‍വലിച്ചു; മറ്റ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപര ബന്ധങ്ങള്‍ മെച്ചപ്പെട്ട് വരുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള വൈക്കോല്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന പിന്‍വലിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മറ്റ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളും നീക്കം ചെയ്യാനുള്ള കടുത്ത ശ്രമങ്ങള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


അതായത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള വൈന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തിയിരിക്കുന്ന താരിഫുകള്‍ നീക്കം ചെയ്യാനും ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൊഞ്ച് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ചൈനയും തമ്മില്‍ നടത്തി വരുന്ന ചര്‍ച്ചകളിലെ പുരോഗതികള്‍ കാരണമാണ് ഇത്തരത്തില്‍ വ്യാപാര രംഗത്തെ തടസ്സങ്ങള്‍ ഓരോന്നായി എടുത്ത് മാറ്റപ്പെടുന്നതെന്നും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കഴിഞ്ഞ വര്‍ഷം 78 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വൈക്കോല്‍ , അനുബന്ധിത ഉല്‍പന്നങ്ങളാണ് കയറ്റുമതി നടത്തിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് 2020ല്‍ ഈ വകയില്‍ 160 മില്യണ്‍ ഡോളറിന്റെ മൂല്യമുള്ള കയറ്റുമതി നടത്തിയതില്‍ നിന്നുള്ള ഇടിവാണിത്. ചൈന ഇത്തരം ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെതുടര്‍ന്നായിരുന്നു ഈ ഇടിവുണ്ടായത്. ഈ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ചൈന എടുത്ത് മാറ്റിയതിലൂടെ ഇവയുടെ കയറ്റുമതി ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയേറിയിട്ടുണ്ട്.

Other News in this category



4malayalees Recommends