ഇന്‍സ്റ്റയില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്ത് പറ്റിച്ചു ; തര്‍ക്കത്തിന് പിന്നാലെ 17 കാരനെ കൊലപ്പെടുത്തി

ഇന്‍സ്റ്റയില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്ത് പറ്റിച്ചു ; തര്‍ക്കത്തിന് പിന്നാലെ 17 കാരനെ കൊലപ്പെടുത്തി
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രജ്വല്‍ സുങ്കദ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

പ്രതികള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുങ്കദയ്ക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. കൊല്ലപ്പെട്ട ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്നെ സുഹൃത്തുക്കള്‍ പരിഹാസ കഥാപാത്രമാക്കിമാറ്റുകയായിരുന്നുവെന്ന് സുങ്കദ മനസിലാക്കി. കൂട്ടുകാരെ ചീത്തവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ പ്രതികള്‍ സംഘം ചേര്‍ന്ന് സുങ്കദയുമായി വഴക്കിട്ടു. പിന്നീട് ഇവര്‍ വെട്ടുകത്തി ഉപയോഗിച്ച് സുങ്കദയെ ആക്രമിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends