യുകെയില്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വീടുകള്‍ക്കുള്ള ഡിമാന്റ് വാങ്ങലുകാരില്‍ നിന്ന് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. വീടുകള്‍ക്കുളള വിലയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണീ പ്രതിഭാസമുണ്ടായിരിക്കുന്നത്. ഇത് പ്രകാരം സെപ്റ്റംബറില്‍ ബൈയേര്‍സ് ഡിമാന്റില്‍ 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്ലയില്‍ നിന്നുള്ള ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഇന്‍ഡെക്‌സാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം യുകെയിലെ എല്ലാ റീജിയണുകളിലും വീടുകള്‍ക്കായി വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്.
കൂടാതെ വീടുകള്‍ക്കായി എസ്റ്റേറ്റ് ഏജന്റുമാരോടുള്ള അന്വേഷണങ്ങളില്‍ ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് മുതല്‍ 12 ശതമാനം വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സൂപ്ലയുടെ മാസാന്ത റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. ഇത്തരത്തില്‍ ബൈയര്‍മാരില്‍ നിന്നുള്ള എന്‍ക്വയറികളിലെ വര്‍ധനവ് കാലികമാണെന്നും എന്നാല്‍ വാങ്ങലുകാരുടെ ആത്മവിശ്വാസം വര്‍ധിച്ചതിന്റെ പ്രതിഫലനമാണിതെന്നും സൂപ്ല പറയുന്നു. സൗത്ത് ഈസ്റ്റില്‍ പുതിയ വീടുകള്‍ക്കുള്ള ഡിമാന്റില്‍ 19 ശതമാനം വര്‍ധനവാണ് കഴിഞ്ഞ മൂന്നാഴ്ചക്കിടെ രേഖപ്പെടുത്തിയത്. ലണ്ടനില്‍ ഈ ഡിമാന്റില്‍ 16 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്.
ബൈയേര്‍സ് മാര്‍ക്കറ്റ് ശക്തിപ്പെടുന്ന പ്രവണത രാജ്യത്ത് പൊതുവെ കണ്ട് വരുന്നുവെന്നും സൂപ്ല എടുത്ത് കാട്ടുന്നു. 2021 സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സെപ്റ്റംബറില്‍ വില്‍പനക്ക് ലഭ്യമായ വീടുകളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനവാണ് പ്രകടമായിരിക്കുന്നത്. പുതുതായി അഗ്രീ ചെയ്യപ്പെട്ട സെയിലിനുള്ള ആസ്‌കിംഗ് പ്രൈസിലെ ശരാശരി ഡിസ്‌കൗണ്ട് നിലവില്‍ 4.2 ശതമാനം അല്ലെങ്കില്‍ 12,125 പൗണ്ടാണ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഈ ഡിസ്‌കൗണ്ട് 4.8 ശതമാനമാണെന്നും സൂപ്ല പറയുന്നു.