'ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്'; വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ; ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ ടീമിന് ഊഷ്മളമായ സ്വീകരണം നല്‍കുന്നതിനിടെ വിവാദമുണ്ടാക്കി സാക്ക അഷ്‌റഫ്

ഇന്ത്യയെ 'ദുഷ്മാന്‍ മുല്‍ക്ക്' (ശത്രു രാജ്യം) എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. ഒരു മാധ്യമവുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

പുതിയ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കുന്നതിനും കളിക്കാര്‍ക്ക് മാച്ച് ഫീ വര്‍ധിപ്പിക്കുന്നതിനുമായി മാധ്യമങ്ങളുമായി സംവദിക്കവേ, 'ശത്രു രാജ്യത്ത്' കളിക്കുമ്പോള്‍ കളിക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്ന് അഷ്‌റഫ് പറഞ്ഞു.

കളിക്കാര്‍ 'ശത്രുരാജ്യത്തിലേക്കോ' മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവരെ പിന്തുണയ്ക്കണം പിസിബി ചെയര്‍മാന്‍ പറഞ്ഞു.

ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ ടീമിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് പിസിബി ചെയര്‍മാന്റെ 'ശത്രു രാജ്യം' എന്ന വിശേഷണം എന്നതാണ് ചര്‍ച്ചയാകുന്നത്.Other News in this category4malayalees Recommends