പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ രണ്ടു വര്‍ഷമായി നിരന്തരമായി പീഡിപ്പിച്ചു ; സഹോദരന്‍ പിടിയില്‍ ; സംഭവം കോഴിക്കോട്

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ രണ്ടു വര്‍ഷമായി നിരന്തരമായി പീഡിപ്പിച്ചു ; സഹോദരന്‍ പിടിയില്‍ ; സംഭവം കോഴിക്കോട്
താമരശേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സഹോദരന്‍ പൊലീസ് പിടിയില്‍. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി.

രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മൊഴിയില്‍ നിന്ന് പൊലീസിന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോട് പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം ധരിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനേയും അവര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

Other News in this category4malayalees Recommends