ഏഴു മാസം, 25 ലക്ഷം സന്ദര്‍ശകര്‍ ; വിനോദ സഞ്ചാരികളുടെ വരവില്‍ മുന്നേറ്റവുമായി ഖത്തര്‍

ഏഴു മാസം, 25 ലക്ഷം സന്ദര്‍ശകര്‍ ; വിനോദ സഞ്ചാരികളുടെ വരവില്‍ മുന്നേറ്റവുമായി ഖത്തര്‍
ഈ വര്‍ഷം ജൂലൈ വരെയുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ ആഗോള തലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യമായി ഖത്തര്‍. ഏറ്റവും പുതിയ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ വേള്‍ഡ് ടൂറിസം ബാരോമീറ്റര്‍ പ്രകാരമാണിത്.

ജനുവരി മുതല്‍ ജൂലൈ വരെ ഖത്തറിലേക്കുള്ള രാജ്യാന്തര സന്ദര്‍ശകരുടെ വരവില്‍ 95 ശതമാനത്തിലധികമാണ് വര്‍ധന.

ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 25 ലക്ഷത്തിലധികം സന്ദര്‍ശകരാണ് കഴിഞ്ഞ ഏഴു മാസത്തിനിടെ എത്തിയത്. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും അധികം പേരെത്തിയത്.

Other News in this category



4malayalees Recommends