എന്‍എച്ച്എസ് വഴി ഫ്‌ലൂ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സൗകര്യം; എന്‍എച്ച്എസ് വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും 119 നമ്പറിലും ബുക്ക് ചെയ്യാം; വിന്ററിലെ രോഗവ്യാപനത്തിനെതിരെയുള്ള പടയൊരുക്കം

എന്‍എച്ച്എസ് വഴി ഫ്‌ലൂ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സൗകര്യം; എന്‍എച്ച്എസ് വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും 119 നമ്പറിലും ബുക്ക് ചെയ്യാം; വിന്ററിലെ രോഗവ്യാപനത്തിനെതിരെയുള്ള പടയൊരുക്കം
യുകെയിലെ മില്യണ്‍ കണക്കിന് പേര്‍ക്ക് തിങ്കളാഴ്ച മുതല്‍ അവരുടെ ഫ്‌ലൂ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന എന്‍എച്ച്എസ് അറിയിപ്പ് പുറത്ത് വന്നു. ഹെല്‍ത്ത് സര്‍വീസിന് കടുത്ത വെല്ലുവിളികളുയര്‍ത്തി വിന്റര്‍ സീസണ്‍ വരുന്നതിന് മുന്നോടിയായിട്ടാണ് എന്‍എച്ച്എസ് ബുക്കിംഗ് സിസ്റ്റം ഇതിനായി ഓപ്പണായിരിക്കുന്നത്.ആളുകള്‍ക്ക് തങ്ങളുടെ വിന്റര്‍ വാക്‌സിനുകള്‍ ബുക്ക് ചെയ്യുന്നതിന് ഏറ്റവും സൗകര്യപ്രദമായ സാഹചര്യമൊരുക്കുമെന്ന എന്‍എച്ച്എസിന്റെ വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് വിപുലമായ ബുക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഇത് പ്രകാരം ഒക്ടോബര്‍ രണ്ട് തിങ്കള്‍ മുതല്‍ അര്‍ഹരായവര്‍ക്ക് തങ്ങളുടെ ഫ്‌ലൂ ജാബ് അപ്പോയിന്റ്‌മെന്റ് www.nhs.uk/book-a-flu-vaccination എന്ന വെബ്‌സൈറ്റിലൂടെയും എന്‍എച്ച്എസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തും അല്ലെങ്കില്‍ 119 നമ്പര്‍ ഡയല്‍ ചെയ്തും വാക്‌സിനായി ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 11ന് ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം 3.7 മില്യണിലധികം പേര്‍ക്ക് അവരുടെ ഫ്‌ലൂ ജാബുകള്‍ ലഭിച്ചുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇവരില്‍ മിക്കവരും ഫ്‌ലൂ വാക്‌സിനൊപ്പം വിന്ററിലേക്കുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ സമയം രണ്ട് മില്യണിലധികം കോവിഡ് 19 ജാബുകളും വിതരണം ചെയ്തിട്ടുണ്ട്. കടുത്ത രോഗങ്ങളുള്ളവര്‍ക്ക് കോവിഡില്‍ നിന്ന് സുരക്ഷയുറപ്പാക്കുന്നതിനാണീ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. കഴിഞ്ഞവിന്ററില്‍ നിരവധി പേരായിരുന്നു ഫ്‌ലൂ, കോവിഡ് പോലുള്ള റെസ്പിറേറ്ററി അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

ആ അവസ്ഥ ഇപ്രാവശ്യം ഒഴിവാക്കുന്നതിനാണ് വിന്റര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ അര്‍ഹരായവരെല്ലാം എത്രയും വേഗം വാക്‌സിനുകളെടുക്കാന്‍ മുന്നോട്ട് വരണമെന്നാണ് ഹെല്‍ത്ത് ബോസുമാര്‍ നിര്‍ദേശിക്കുന്നത്. കെയര്‍ഹോം അന്തേവാസികള്‍ക്കാണ് ഫ്‌ലൂ, കോവിഡ് വാക്‌സിനുകള്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണനാപ്രകാരം നല്‍കിയിരിക്കുന്നത്. എന്‍എച്ച്എസ് ടീമുകള്‍ 6000ത്തിലധികം കെയര്‍ ഹോമുകളിലാണ് ഇത് പ്രകാരം ജാബുകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കമ്മ്യൂണിറ്റിഫാര്‍മസികള്‍, ജിപി സര്‍ജറികള്‍, മറ്റ് വാക്‌സിനേഷന്‍ സെന്ററുകള്‍ തുടങ്ങിയിടങ്ങളിലൂടെയും ജാബുകള്‍ വിതരണം ചെയ്തിരുന്നു.

Other News in this category4malayalees Recommends