വാര്‍ത്താസമ്മേളനത്തിനിടെ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ട സംഭവം; മാപ്പ് പറഞ്ഞ് ശിവരാജ് കുമാര്‍
തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കര്‍ഷക സംഘടനകള്‍ നടത്തിവരുന്നത്. ഇതിനിടയില്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടന് സിദ്ധാര്‍ത്ഥിനു നേരെയും പ്രതിഷേധമുയരുകയും നടനെ വേദിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. നടനുണ്ടായ അധിക്ഷേപത്തിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് കന്നട താരം ശിവരാജ് കുമാര്‍.
തന്റെ നാട്ടില്‍ വെച്ച് സിദ്ധാര്‍ത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് മാപ്പുപറയുന്നെന്നുമാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. കര്‍ണാടകയിലെ ജനങ്ങള്‍ വളരെ നല്ലവരാണ്. എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്നേഹിക്കുന്നവരാണെന്നും, ശിവരാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.