'ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അവഹേളിക്കുന്നു, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു': കാനഡക്കെതിരെ എസ് ജയശങ്കര്‍
കാനഡയ്‌ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വാഷിങ്ടണ്ണിലെ ഹട്ട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സംവാദത്തില്‍ അദ്ദേഹം പ്രതികരിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണെന്നും അവരെ പരസ്യമായി അവഹേളിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞു. അതിനാലാണ് വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാനഡക്കെതിരായ എസ് ജയശങ്കറുടെ കടുത്ത നിലപാട്.
നേരത്തെ യുഎന്‍ പൊതുസഭയിലും എസ് ജയശങ്കര്‍ കാനഡയ്ക്ക് പരോക്ഷ മറുപടി നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. ഇന്ത്യകാനഡ നയതന്ത്ര തര്‍ക്കത്തിന് പിന്നില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം.