യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ഡീലുകളുടെ നിരക്കുകള്‍ കുറയുന്നത് തുടരുന്നു;രണ്ട് വര്‍ഷ, അഞ്ച് വര്‍ഷ ഫിക്‌സുകളുടെ ശരാശരി നിരക്കുകള്‍ യഥാക്രമം 6.48 ശതമാനവും 5.98 ശതമാനവുമായി; മൂന്ന് വര്‍ഷ ഫിക്‌സ് നിരക്ക് 6.24 ശതമാനമായി

യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ ഡീലുകളുടെ നിരക്കുകള്‍ കുറയുന്നത് തുടരുന്നു;രണ്ട് വര്‍ഷ, അഞ്ച് വര്‍ഷ ഫിക്‌സുകളുടെ ശരാശരി നിരക്കുകള്‍  യഥാക്രമം 6.48 ശതമാനവും  5.98 ശതമാനവുമായി; മൂന്ന് വര്‍ഷ ഫിക്‌സ് നിരക്ക് 6.24 ശതമാനമായി
യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ വിവിധ ഡീലുകളുടെ നിരക്കുകള്‍ കുറയുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ മണിഫാക്ട്‌സ് ഡാറ്റ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഈ വാരത്തിലും ശരാശരി ഫിക്‌സുകളുടെ നിരക്കുകള്‍ കുറയുന്ന പ്രവണതയാണുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രണ്ട് വര്‍ഷ, അഞ്ച് വര്‍ഷ ഫിക്‌സുകളുടെ ശരാശരി നിരക്കില്‍ എട്ട് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്കുകള്‍ യഥാക്രമം 6.48 ശതമാനം , 5.98 ശതമാനം എന്നിവയിലെത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ ഒരു ബേസിസ് പോയിന്റ് താഴ്ചയുണ്ടായി നിരക്ക് 6.24 ശതമാനമായിരിക്കുകയാണ്. പത്ത് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ മാറ്റമില്ലാതെ 5.75 ശതമാനമായി തുടരുകയാണ്. ഇനി ഓരോ വര്‍ഷ ഫിക്‌സിന്റെ വ്യത്യസ്തമായ ലോണ്‍ ടു വാല്യൂവിന്റെ നിരക്കുകളിലുണ്ടായ വ്യതിയാനങ്ങള്‍ പരിശോധിക്കാം.

രണ്ട് വര്‍ഷ ഫിക്‌സുകള്‍

രണ്ട് വര്‍ഷ ഫിക്‌സില്‍ ഏറ്റവും കൂടുതല്‍ നിരക്കിടിവുണ്ടായിരിക്കുന്നത് 60 ശതമാനം എല്‍ടിവിയുടെ ശരാശരി നിരക്കിലാണ്. ഇതില്‍ 12 ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്ക് 6.18 ശതമാനമായിത്തീര്‍ന്നിട്ടുണ്ട്. 95 ശതമാനം എല്‍ടിവി ശരാശരി നിരക്കില്‍ രണ്ട് ബേസിസ് പോയിന്റുകള്‍ താഴ്ന്ന് നിരക്ക് 6.74 ശതമാനമായിത്തീര്‍ന്നു. 90 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ എട്ട് ബേസിസ് പോയിന്റുകള്‍ താഴ്ന്ന 6.39 ശതമാനമായിത്തീര്‍ന്നു.

മൂന്ന് വര്‍ഷ ഫിക്‌സുകള്‍

മൂന്ന് വര്‍ഷ ഫിക്‌സിലെ 85 ശതമാനം എല്‍ടിവിയിലും 80 ശതമാനം എല്‍ടിവിയിലുമാണ് ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത്. അതായത് ഇവയുടെ നിരക്കുകളില്‍ 15 ബേസിസ് പോയിന്റുകളിടിവുണ്ടായി നിരക്കുകള്‍ യഥാക്രമം 6.28 ശതമാനം, 6.36 ശതമാനം എന്നിങ്ങനെയായിത്തീര്‍ന്നിട്ടുണ്ട്. ഇതിലെ 90 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ 9 ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 6.25 ശതമാനമായിത്തീര്‍ന്നിട്ടുണ്ട്. ഈ ഫിക്‌സിലെ 95 ശതമാനം എല്‍ടിവിയില്‍ ഒരു ബേസിസ് പോയിന്റിടിഞ്ഞ് നിരക്ക് 6.44 ശതമാനമായിത്തീര്‍ന്നിട്ടുണ്ട്.

അഞ്ച് വര്‍ഷ ഫിക്‌സുകള്‍

ഈ ഫിക്‌സില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടായിരിക്കുന്നത് 85 ശതമാനം എല്‍ടിവിയിലും 80 ശതമാനം എല്‍ടിവിയിലുമാണ്. ഇവയില്‍ 11 ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്കുകള്‍ യഥാക്രമം 6.02 ശതമാനം ,6.09 ശതമാനം എന്നിങ്ങനെയായിത്തീര്‍ന്നിട്ടുണ്ട്. ഇതിലെ 95 ശതമാനം എല്‍ടിവിയിലെ ശരാശരി നിരക്കില്‍ മൂന്ന് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 6.08 ശതമാനമായിത്തീര്‍ന്നു. ഇതിലെ 90 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 5.79 ശതമാനമായിത്തീര്‍ന്നു.

പത്ത് വര്‍ഷ ഫിക്‌സുകള്‍

ഈ ലെവലിലാണ് ഏറ്റവും കുറച്ച് മാറ്റങ്ങള്‍ ഈ വാരത്തില്‍ സംഭവിച്ചിരിക്കുന്നത്. അതായത് പത്ത് വര്‍ഷ ഫിക്‌സിലെ 95 ശതമാനം എല്‍ടിവിയില്‍ ശരാശരി നിരക്കില്‍ രണ്ട് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക് 6.06 ശതമാനമായിത്തീര്‍ന്നു. ഇതിലെ 90 ശതമാനം എല്‍ടിവിയിലും 85 ശതമാനം എല്‍ടിവിയിലും 60 ശതമാനംഎല്‍ടിവിയിലും നിരക്കില്‍ ഒരു ബേസിസ് പോയിന്റ് താഴ്ന്ന് നിരക്കുകള്‍ യഥാക്രമം 5.54 ശതമാനം, 5.67 ശതമാനം 5.41 ശതമാനം എന്നിങ്ങനെയായിത്തീര്‍ന്നിട്ടുണ്ട്.


Other News in this category



4malayalees Recommends