യുകെയില്‍ സെപ്റ്റംബറിലെ ചൂടുള്ള കാലാവസ്ഥ ഒക്ടോബറിലും തുടരും;എന്നാല്‍ അടുത്ത മാസത്തെ താപനില ഹീറ്റ് വേവ് നിലവാരത്തിലേക്കുയരില്ല; ഒക്ടോബറില്‍ ആദ്യ വാരത്തിന് ശേഷം ചൂട് താഴുമെന്നും പ്രവചനം

യുകെയില്‍ സെപ്റ്റംബറിലെ ചൂടുള്ള കാലാവസ്ഥ ഒക്ടോബറിലും തുടരും;എന്നാല്‍ അടുത്ത മാസത്തെ താപനില ഹീറ്റ് വേവ് നിലവാരത്തിലേക്കുയരില്ല; ഒക്ടോബറില്‍ ആദ്യ വാരത്തിന് ശേഷം ചൂട് താഴുമെന്നും പ്രവചനം
യുകെയില്‍ സെപ്റ്റംബറിലെ ചൂടുള്ള കാലാവസ്ഥ ഒക്ടോബറിലും തുടരുമെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം വെളിപ്പെടുത്തുന്നത്. എന്നാല്‍ അടുത്ത മാസത്തിലെ ആദ്യത്തെ ആഴ്ചക്ക് ശേഷം താപനിലയില്‍ താഴ്ചയുണ്ടാകുമെന്നാണ് മുന്‍നിര മെറ്റീരിയോളജിസ്റ്റായ ജിം ഡെയില്‍ പറയുന്നത്. അടുത്ത ആഴ്ച ആദ്യം താപനില 25 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിക്കുമെന്ന പ്രവചനത്തെ തുടര്‍ന്നാണ് പുതിയ പ്രവചനം പുറത്ത് വന്നിരിക്കുന്നത്.

ഞായറാഴ്ച സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ താപനില 24 ഡിഗ്രിയാകും. വര്‍ഷത്തിലെ ശരാശരി താപനിലയില്‍ ആറ് ഡിഗ്രി വര്‍ധിക്കുന്നത് ഇതാദ്യമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഒക്ടോബോറിലെ താപനില വര്‍ധനവ് ഹീറ്റ് വേവിന്റെ നിലവാരത്തിലേക്ക് ഉയരില്ലെന്നാണ് പ്രവചനം. സാധാരണ താപനിലയേക്കാള്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും അഞ്ച് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ അനുഭവപ്പെടുമ്പോഴാണ് ഹീറ്റ് വേവ് നിലവാരത്തിലുള്ള താപനിലയുണ്ടാകുന്നത്.

വരാനിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ സാധ്യമല്ലെന്നും അടുത്ത ആഴ്ചയുടെ അവസാനം ശരാശരിക്ക് മുകളിലുളള താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. എന്നാല്‍ ഈ താപനില വര്‍ധനവ് ഉഷ്ണതരംഗത്തിന്റെ നിലവാരത്തിലേക്ക് വര്‍ധിക്കില്ലെന്നും മിക്കയിടങ്ങളിലും ശരാശരിക്ക് മുകളിലുള്ള താപനിലയാണ് അനുഭവപ്പെടുകയെന്നും മെറ്റ് ഓഫീസ് വക്താവ് പറയുന്നത്.

വെതര്‍ എക്‌സ്പര്‍ട്ടായ ഫില്‍ മോറിഷും ഇതേ തരത്തിലുള്ള അഭിപ്രായപ്രകടനമാണ് നടത്തിയിരിക്കുന്നത്. അതായത് ഹീറ്റ് വേവ് നിലവാരത്തിലേക്ക് താപനില വര്‍ധിക്കണമെങ്കില്‍ മൂന്ന് ദിവസമെങ്കിലും താപനില സാധാരണത്തേതില്‍ നിന്ന് ഉയര്‍ന്ന് നിലകൊള്ളണമെന്നും ഒക്ടോബറില്‍ ഈ സ്ഥിതിയുണ്ടാവില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഒക്ടോബറില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഹീറ്റ് ഡോം വികസിക്കുമെന്നാണ് സിവിയര്‍ വെതര്‍ ഇയു വില്‍ നിന്നുള്ള പ്രവചനം വെളിപ്പെടുത്തുന്നത്. സതേണ്‍ ഫ്രാന്‍സില്‍ താപനില35 ഡിഗ്രിക്കടുത്തെത്തുമെന്നും സ്‌പെയിനിലും പോര്‍ട്ടുഗലിലും വര്‍ധിച്ച താപനില അനുഭവപ്പെടുമെന്നും പ്രചവനമുണ്ട്.

Other News in this category



4malayalees Recommends