യുകെയിലെ റോഡുകളിലെ മണിക്കൂറില്‍ 20 മൈല്‍ വേഗതാപരിധിയും എല്‍ടിഎന്‍എസ് അടക്കമുള്ള നിയന്ത്രണങ്ങളും പിന്‍വലിക്കാനൊരുങ്ങി സുനക്; മോട്ടോറിസ്റ്റുകളെ കഷ്ടപ്പെടുത്തുന്ന നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി; കപടനാട്യമെന്ന് ലേബര്‍

യുകെയിലെ റോഡുകളിലെ മണിക്കൂറില്‍ 20 മൈല്‍ വേഗതാപരിധിയും എല്‍ടിഎന്‍എസ് അടക്കമുള്ള നിയന്ത്രണങ്ങളും പിന്‍വലിക്കാനൊരുങ്ങി സുനക്; മോട്ടോറിസ്റ്റുകളെ കഷ്ടപ്പെടുത്തുന്ന നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി; കപടനാട്യമെന്ന് ലേബര്‍

യുകെയിലെ മോട്ടോറിസ്റ്റുകള്‍ക്ക് സന്തോഷകരമായ തീരുമാനങ്ങളുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തുന്നു. റോഡുകളിലെ മണിക്കൂറില്‍ 20 മൈല്‍ വേഗതാപരിധി സോണുകള്‍ റദ്ദാക്കുന്നത് അടക്കമുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇത് പ്രകാരം പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പോലുള്ള നിരവധി സേഫ്റ്റി സ്‌കീമുകളാണ് സുനക് അവസാനിപ്പിക്കാന്‍ പോകുന്നത്. ഇതിന് പുറമെ ഇംഗ്ലണ്ടിലെ ലോ ട്രാഫിക്ക് നൈബര്‍ഹുഡ്‌സ് അല്ലെങ്കില്‍ എല്‍ടിഎന്‍എസ് അടക്കമുള്ളവ വേണ്ടെന്ന് വയ്ക്കാനും ആലോചനയുണ്ട്.


എന്നാല്‍ സുനകിന്റെ ഇത്തരം പദ്ധതികള്‍ കപടനാട്യമാണെന്ന് ആരോപിച്ച് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മോട്ടോറിസ്റ്റുകള്‍ക്ക് വിരുദ്ധമായ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ റദ്ദാക്കുന്നതിനായുള്ള പുതിയ ദീര്‍ഘകാല നയങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കുന്നതിനുള്ള പദ്ധതി സുനക് വൈകിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി അദ്ദേഹം മുന്നോട്ട് വരുന്നതെന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ സിംഗിള്‍ നാഷണല്‍ പാര്‍ക്കിംഗ് ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതികളും ദി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ക്കിംഗിനായി മോട്ടോറിസ്റ്റുകള്‍ വ്യത്യസ്തങ്ങളായ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കണമെന്ന നിബന്ധന ഇതോടെ ഇല്ലാതാകും. റോഡിലെ സുരക്ഷ ലക്ഷ്യം വച്ചുള്ളതാണെങ്കിലും നിലവിലെ പലവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ മോട്ടോറിസ്റ്റുകള്‍ക്ക് കടുത്ത തലവേദനയാണുണ്ടാക്കുന്നതെന്നാണ് ദി സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സുനക് വ്യക്തമാക്കിയിരിക്കുന്നത്.

സ്‌കൂളുകള്‍ക്ക് സമീപത്ത് 20 മൈല്‍ വേഗതാ പരിധി ഏര്‍പ്പെടുത്തിയത് നല്ല കാര്യമാണെങ്കിലും ഈ മാനദണ്ഡം എല്ലായിടത്തും അന്ധമായി നടപ്പിലാക്കുന്നത് യുക്തിഹീനമാണെന്നാണ് സുനക് പറയുന്നത്. റെസിഡന്‍ഷ്യല്‍ സ്ട്രീറ്റുകൡലെ ട്രാഫിക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള മാനദണ്ഡമാണ് എല്‍ടിഎന്‍എസ്. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകാര്‍ക്കും അവര്‍ക്ക് അനുവദിച്ച സ്ഥാനം ഉറപ്പാക്കാനും സാധിക്കും. എന്നാല്‍ റോഡുകളിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇത്തരത്തില്‍ വെള്ളം ചേര്‍ക്കുന്നതിലൂടെ നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നുള്ള ടോറികളുടെ പിന്മാറ്റമാണെന്നാണ് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി എക്‌സില്‍ കുറിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends