ലിജോയ്‌ക്കൊപ്പം ഇനി കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും

ലിജോയ്‌ക്കൊപ്പം ഇനി കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും
ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഇരുവരും ആദ്യമായാണ് ലിജോ ജോസ് പെല്ലിശേരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

'മലൈകോട്ടൈ വാലിബന്' ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോയും മഞ്ജുവും അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരി 25ന് ആണ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടൈ വാലിബന്‍ റിലീസിനൊരുങ്ങുന്നത്.

Other News in this category4malayalees Recommends