യുഎസിലേക്ക് അടുത്ത വര്‍ഷം മുതല്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ പ്രദേശങ്ങളില്‍ നിന്നുള്ള കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും; ഇവിടങ്ങളില്‍ നിന്ന് അരലക്ഷത്തോളം പേരെ സ്വീകരിക്കും; പ്രതിവര്‍ഷം പരമാവധി 1,25,000 അഭയാര്‍ത്ഥികള്‍ക്ക് അഭയം

യുഎസിലേക്ക് അടുത്ത വര്‍ഷം മുതല്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ പ്രദേശങ്ങളില്‍ നിന്നുള്ള കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും; ഇവിടങ്ങളില്‍ നിന്ന് അരലക്ഷത്തോളം പേരെ സ്വീകരിക്കും; പ്രതിവര്‍ഷം പരമാവധി 1,25,000 അഭയാര്‍ത്ഥികള്‍ക്ക് അഭയം
ലാറ്റിന്‍ അമേരിക്ക,കരീബിയ എന്നിവിടങ്ങളില്‍ നിന്നും അടുത്ത വര്‍ഷം കൂടുല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യുഎസിലെ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. യുഎസ് തെക്കന്‍ അതിര്‍ത്തിയില്‍ കൂടി രാജ്യത്തേക്കെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് വരുന്നതിനിടയിലാണ് ബൈഡന്‍ ഭരണകൂടം ഈ തീരുമാനമെടുത്തിരിക്കുന്നത്. ലാറ്റിനമേരിക്കന്‍, കരീബിയന്‍ പ്രദേശങ്ങളില്‍ നിന്നുള്ള 35,000 മുതല്‍ 50,000 വരെ അഭയാര്‍ത്ഥികളെ പ്രതിവര്‍ഷം സ്വീകരിക്കാനാണ് യുഎസ് പുതിയ നീക്കമനുസരിച്ച് അടുത്ത വര്‍ഷം മുതല്‍ തയ്യാറെടുക്കുന്നത്.

വര്‍ഷം ഈ റീജിയണില്‍ നിന്നും 15,000 അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിന്നുള്ള കുതിച്ച് ചാട്ടമാണിത്. അതിര്‍ത്തികളില്‍ കൂടി പരിധി വിട്ട് അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് ഒഴുകുന്നതേറിയതിനെ തുടര്‍ന്ന് ഇത് നിയന്ത്രിക്കുന്നതിനുളള സമ്മര്‍ദം യുഎസ് സര്‍ക്കാരിന് മേല്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്കെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തുന്നുണ്ട്.

ഓഗസ്റ്റ് വരെ യുള്ള കാലയളവില്‍ ഈ വര്‍ഷം യുഎസ് സ്വീകരിച്ചിരുന്നത് 51,000 അഭയാര്‍ത്ഥികളെ മാത്രമാണ്. ഈ വര്‍ഷം മൊത്തം 1,25,000 അഭയാര്‍ത്ഥികളെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് യുഎസ് പരിധി നിശ്ചയിച്ചിട്ടുണ്ട്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത ഫിസിക്കല്‍ ഇയറില്‍ ലോകത്തിലെ ഏതൊക്കെ റീജിയണുകളില്‍ നിന്ന് എത്രത്തോളം അഭയാര്‍ത്ഥികളെയാണ് സ്വീകരിക്കേണ്ടതെന്ന പുതിയ ടാര്‍ജറ്റുകളാണ് യുഎസ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷത്തെ പോലെ തന്നെ അടുത്ത ഫിസിക്കല്‍ ഇയറിലും പരമാവധി 1,25,000 അഭയാര്‍ത്ഥികളെ മാത്രമേ യുഎസ് അടുത്ത വര്‍ഷവും സ്വീകരിക്കുകയുള്ളൂ.

Other News in this category



4malayalees Recommends