സിനിമയില്‍ താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താന്‍ അഭിനയിച്ച ഒരു സിനിമയുടെ സംവിധായകന്‍ തന്നെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്നും, വഴങ്ങാതിരുന്നപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇഷ വെളിപ്പെടുത്തി.
'അപ്പോള്‍ ആ സിനിമയുടെ പകുതി ഷൂട്ടിങ്ങ് കഴിഞ്ഞിരിക്കുകയായിരുന്നു. സഹകരിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തി. അതിന് ശേഷം സിനിമയില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ പറയുന്നത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് തന്നെ സിനിമയില്‍ എടുക്കുന്നത് എന്നുവരെ ചിലര്‍ ചോദിച്ചു. രണ്ട് തവണ ഇത്തരം അനുഭവമുണ്ടായി.
മറ്റൊരു സിനിമയുടെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനിടെ രണ്ട് പേരാണ് കാസ്റ്റിംഗ് കൗച്ച് നടത്താന്‍ ശ്രമിച്ചത്. അപ്പോഴേക്ക് എനിക്കത് മനസിലായിരുന്നു. അന്ന് ഒറ്റയ്ക്ക് കിടക്കാന്‍ ഭയം തോന്നിയതിനാല്‍ രാത്രി മേക്ക്പ്പ് ആര്‍ട്ടിസ്റ്റിനൊപ്പമാണ് ഉറങ്ങിയത്.' സ്‌പോട്ട് ബോയ് എന്ന ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.
താരകുടുംബങ്ങളില്‍ നിന്നും വരുന്ന ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാവില്ലെന്നും സിനിമ മേഖലയില്‍ യാതൊരു വിധ പ്രിവിലേജുകളും ഇല്ലാത്തവരെയാണ് ഇത്തരക്കാര്‍ വേട്ടയാടുന്നതെന്നും ഇഷ ഗുപ്ത വെളിപ്പെടുത്തി.