കാനഡ ഇന്ത്യാ വിരുദ്ധതീവ്രവാദത്തിന് വേദിയൊരുക്കുന്നു; സിഖ് തീവ്രവാദത്തോട് ട്രൂഡോയ്ക്ക് മൃദുസമീപനം; നിജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കുള്ള പങ്കിനെക്കുറിച്ച് തെളിവ് കൈമാറിയില്ല; കാനഡക്കെതിരെ അമേരിക്കയില്‍ ആഞ്ഞടിച്ച് ജയ്ശങ്കര്‍

കാനഡ ഇന്ത്യാ വിരുദ്ധതീവ്രവാദത്തിന് വേദിയൊരുക്കുന്നു; സിഖ് തീവ്രവാദത്തോട് ട്രൂഡോയ്ക്ക് മൃദുസമീപനം; നിജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കുള്ള പങ്കിനെക്കുറിച്ച് തെളിവ് കൈമാറിയില്ല; കാനഡക്കെതിരെ അമേരിക്കയില്‍ ആഞ്ഞടിച്ച് ജയ്ശങ്കര്‍
കാനഡ ഇന്ത്യാ വിരുദ്ധതീവ്രവാദത്തിന് വേദിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ രംഗത്തെത്തി. യുഎസില്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സുള്ളിവന്‍,യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി സുള്ളിവന്‍ എന്നിവരുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കവേയാണ് ജയ്ശങ്കര്‍ കാനഡക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

കാനഡയില്‍ ജൂണ്‍ 18ന് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദിനേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പുറകില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോആരോപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മുമ്പില്ലാത്ത വിധത്തില്‍ വഷളായിരിക്കുന്നത്.എന്നാല്‍ നിജാറിന്റെ കൊലപാതകത്തിന് പുറകില്‍ ഇന്ത്യയാണെന്നതിന് തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലൂടെ യാതൊരു വിശ്വസനീയമായ തെളിവും കൈമാറാന്‍ കാനഡക്ക് സാധിച്ചിട്ടില്ലെന്നും ഇത്തരം തെളിവുകള്‍ ലഭി്ച്ചാല്‍ അതിനോട് സത്യസന്ധമായി പെരുമാറി സത്യം പുറത്ത് കൊണ്ട് വരാന്‍ ഏത് വിധത്തിലും ഇന്ത്യ കാനഡയോട് സഹകരിക്കാന്‍ തയ്യാറാണെന്നും ജയ്ശങ്കര്‍ യുഎസില്‍ വച്ച് ഉറപ്പേകുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യക്ക് കൈമാറിയെന്നാണ് ട്രൂഡോ അവകാശപ്പെടുന്നത്. എന്നാല്‍ കാനഡ ആരോപിക്കുന്നത് പോലെ മറ്റൊരു രാജ്യത്ത് പോയി വ്യക്തികളെ വധിക്കുകയെന്നത് ഇന്ത്യയുടെ നയമല്ലെന്നാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഹഡ്‌സന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് സംസാരിക്കവേ ജയ്ശങ്കര്‍ ആഞ്ഞടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ കാനഡയിലെത്തി ഇന്ത്യക്കെതിരെ കുറ്റകൃത്യങ്ങളും ഭീകരവാദപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്ന സുരക്ഷിത ഇടമായി കാനഡ മാറിയിരിക്കുന്നുവെന്നും ഇവരടക്കമുളള സിഖ് തീവ്രവാദികളോട് ട്രൂഡോ സര്‍ക്കാരിന് മൃദുസമീപനമാണുള്ളതെന്നും സമീപകാലത്ത് കാനഡയില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്താന്‍ ഈ സമീപനമാണ് വഴിയൊരുക്കിയതെന്നും ജയ്ശങ്കര്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends