ഓസ്‌ട്രേലിയയില്‍ തിമിംഗലത്തിന്റെ ആക്രമണത്തില്‍ ഒരു ബോട്ട് തകര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ശനിയാഴ്ച സൗത്ത് ഈസ്റ്റ് സിഡ്‌നിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറിയുള്ള കടല്‍ഭാഗത്താണ് തിമിംഗലത്തിന്റെ ആക്രമണം നടന്നത്. ഈ ബോട്ട് ആക്രമണത്തെ തുടര്‍ന്ന് ആളില്ലാതെ തകിടം മറിഞ്ഞ് കിടക്കുന്നത് കാണപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മുന്നറിയിപ്പുയര്‍ത്തി അധികൃതര്‍ രംഗത്തെത്തിയിരുന്നു.
ഇത്തരത്തില്‍ തിമിംഗല ആക്രമണത്തെ തുടര്‍ന്ന് ഈ റീജിയണില്‍ വളരെ അപൂര്‍വമായി മാത്രമേ മരണങ്ങള്‍ സംഭവിച്ചിട്ടുള്ളൂ. ഇത് വളരെ അപൂര്‍വമായ അപകടമാണെന്നാണ് എന്‍എസ്ഡബ്ല്യൂ സ്റ്റേറ്റ് മിനിസ്റ്റര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബോട്ട് തിമിംഗലവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകാനാണ് സാധ്യതയെന്നും തല്‍ഫലമായി ബോട്ടിലുണ്ടായിരുന്ന രണ്ട് പേരും തെറിച്ച് പോയതായിരിക്കാമെന്നുമാണ് പോലീസ് പറയുന്നത്.തിമിംഗലം ബോട്ടിന് നേരെ വന്ന് ഇടിച്ചതായിരിക്കാമെന്നും ഇത്തരത്തിലുള്ള ഒരു സംഭവം താന്‍ ഇതിന് മുമ്പ്കണ്ടിട്ടില്ലെന്നുമാണ് വാട്ടര്‍ പോലീസ് ആക്ടിംഗ് സൂപ്രണ്ടായ സിയോബാന്‍ മുന്‍ റോ പറയുന്നത്.
തിമിംഗലത്തിന്റെ ഇടിയേറ്റ് തെറിച്ച് പോയി മരിച്ച ആള്‍ക്ക് 61 വയസ്സാണ്.ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ പറയുന്നത്. ഗുരുതരപരുക്കേറ്റ 53കാരനായ സ്‌കിപ്പര്‍ ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീഴുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇയാളുടെ നില നിലവില്‍ സ്റ്റേബിളാണ്. ഓസ്‌ട്രേലിയന്‍ തീരത്തിനടുത്ത കടല്‍ഭാഗത്ത് പത്ത് വലിയ സ്പീഷീസുകളിലുള്ളതും 20 ചെറിയ സ്പീഷിലൃസുകളിലുള്ളതുമായ തിമിംഗലങ്ങളാണുള്ളത്. ഇതില്‍ ഏത് തിമിംഗലമാണ് ശനിയാഴ്ച അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിട്ടില്ല.