ഓസ്‌ട്രേലിയന്‍ സ്ത്രീ മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയ രോഗത്തില്‍ നിന്ന് അത്ഭുകരമായി അതിജീവിച്ച ആദ്യ ഹ്യുമന്‍ ബീയിംഗായി; ആടുകളിലും കന്നുകാലികളിലും ബ്ലാക്ക്‌ലെഗ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സ്ത്രീയില്‍ പ്രവേശിച്ചത് മലിനമായ മണ്ണിലൂടെ

ഓസ്‌ട്രേലിയന്‍ സ്ത്രീ മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയ രോഗത്തില്‍ നിന്ന് അത്ഭുകരമായി അതിജീവിച്ച ആദ്യ ഹ്യുമന്‍ ബീയിംഗായി;  ആടുകളിലും കന്നുകാലികളിലും ബ്ലാക്ക്‌ലെഗ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സ്ത്രീയില്‍ പ്രവേശിച്ചത് മലിനമായ മണ്ണിലൂടെ
മനുഷ്യന്റെ മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയയുടെ പിടിയില്‍ നിന്ന് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന ആദ്യത്തെ മനുഷ്യനെന്ന ബഹുമതി ഇനി ഓസ്‌ട്രേലിയന്‍ സ്ത്രീക്ക് സ്വന്തം. ആടുകളിലും കന്നുകാലികളിലും ബ്ലാക്ക്‌ലെഗ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധയില്‍ നിന്നാണീ സ്ത്രീ അതിജീവിച്ചിരിക്കുന്നത്. നാളിതുവരെയുള്ള ചരിത്രത്തില്‍ ഇത്തരത്തില്‍ രോഗവിമുക്തിയുണ്ടായി അത് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വ്യക്തി ഈ സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്.

ഈ വാരത്തില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ജേര്‍ണല്‍ ഓഫ് ഓസ്‌ട്രേലിയയില്‍ ഈ സ്ത്രീയെക്കുറിച്ച് ലേഖനമുണ്ട്. ഇതിന് മുമ്പ് ജപ്പാനിലും യുഎസിലുമായിരുന്നു മനുഷ്യരില്‍ ഈ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചിരുന്നത്. ഈ രണ്ട് കേസുകളും രോഗം വഷളായി മരിക്കുകയായിരുന്നു. വൃക്കകള്‍, കരള്‍, തുടങ്ങിയവയടക്കമുള്ള അവയവങ്ങള്‍ക്ക് കടുത്ത തകരാറുകളും കുറഞ്ഞ രക്തസമ്മര്‍ദവുമായി ഈ 48 കാരിയെ കഴിഞ്ഞ വര്‍ഷമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നാണ് ഈ ആര്‍ട്ടിക്കിളിന്റെ ലീഡ് ഓഫറും സിഡ്‌നിയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അഡ്വാന്‍സ്ഡ് ട്രെയിനിയുമായ ഡോ. റിയ കോ പറയുന്നത്.

തുടര്‍ന്ന് ഈ സ്ത്രീയെ ഹോസ്പിറ്റലിലെ ഐസിയുവില്‍ ഉടനടി പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് കടുത്ത പനിയും വയറിളക്കവും മറ്റ് പ്രയാസങ്ങളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ബ്ലഡ് കള്‍ച്ചര്‍ ടെസ്റ്റ് ചെയ്തതിലൂടെ ബ്ലഡില്‍ ഒരു ബാക്ടീരിയം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ക്ലോസ്ട്രിഡിയം ചൗവോയ് ആണ് അണുബാധയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.മലിനീകരിക്കപ്പെട്ട മണ്ണില്‍ നിന്നായിരിക്കാം സ്ത്രീയുടെ ശരീരത്തിലേക്ക് ബാക്ടീരിയ കടന്നതെന്നാണ് കോ അനുമാനിക്കുന്നത്.

Other News in this category



4malayalees Recommends