സമ്പന്നരായ ഇന്ത്യന്‍ നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ്

സമ്പന്നരായ ഇന്ത്യന്‍ നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ്
സമ്പന്നരായ ഇന്ത്യന്‍ നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ് ആണെന്നാണ് റിപ്പോര്‍ട്ട്. 800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. ഒരു സിനിമയ്ക്കായി താരം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്യ ചിത്രങ്ങള്‍ക്കായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയുമാണ് നടിയുടെ പ്രതിഫലം. പൊന്നിയിന്‍ സെല്‍വാനാണ് ഐശ്വര്യ റായ് ഒടുവില്‍ അഭിനയിച്ച് ചിത്രം.

പട്ടികയില്‍ രണ്ടാം സ്ഥാനക്കാരി പ്രിയങ്ക ചോപ്ര ജോനസ് ആണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. ബോളിവുഡില്‍ കൂടാതെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട് നടി. ഒരു സിനിമയ്ക്കായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങള്‍ക്കായി അഞ്ച് കോടി രൂപയും താരം വാങ്ങാറുണ്ട്. അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ പ്രിയങ്കയാണ് മുന്നില്‍. ലവ് എ?ഗെയ്ന്‍ എന്ന ഹോളിവുഡ് ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായാണ് എത്തിയത്.

മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണാണ്. 30 കോടി വരെയാണ് നടി ഒരു ചിത്രത്തിനായി വാങ്ങുന്നത്. പരസ്യത്തിനായി ഏഴ് മുതല്‍ പത്ത് കോടി രൂപ വരെയും ദീപിക വാങ്ങുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ കാമിയോ വേഷത്തിലൂടെയാണ് ദീപിക ഒടിവിലായി എത്തിയത്. പ്രഭാസ് നായകനാകുന്ന കല്‍കി ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലും ദീപിക അഭിനയിക്കുന്നുണ്ട്.

255 കോടി ആസ്തിയുമായി കരീന കപൂറും പട്ടികയിലുണ്ട്. എട്ട് മുതല്‍ 18 കോടി വരെയാണ് കരീനയുടെ പ്രതിഫലം. 12 മുതല്‍ 15 കോടി വരെയാണ് പരസ്യത്തിനായി വാങ്ങുന്നത്. 255 കോടിയാണ് അനുഷ്‌ക ശര്‍മ്മയുടെ ആസ്തി. 12 മുതല്‍ 15 കോടി നടി പ്രതിഫലമായി വാങ്ങുന്നത്. എട്ട് മുതല്‍ 10 കോടി വരെയാണ് പരസ്യത്തിനായി വാങ്ങുന്നത്.

250 കോടി ആസ്തിയുമായി മാധുരി ദീക്ഷിത്, 235 കോടിയുമായി കത്രീന കൈഫ്, 229 കോടിയുടെ ആസ്തിയുമായി ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, നൂറ് കോടിരൂപയുടെ ആസ്തിയുമായി നയന്‍താര എന്നിവരാണ് മറ്റു നായികമാര്‍. തെന്നിന്ത്യയില്‍ നിന്ന് നയന്‍താരമാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. പത്ത് മുതല്‍ പതിനൊന്ന് കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം.

Other News in this category



4malayalees Recommends